കേക്ക് കഴിച്ച് അഞ്ച് വയസുകാരൻ മരിച്ചു; മാതാപിതാക്കൾ ഐസിയുവിൽ ചികിത്സയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ കേക്ക് കഴിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഭുവനേശ്വർ നഗറിലെ കെപി അഗ്രഹാരയിൽ ബൽരാജിന്റെയും, നാഗലക്ഷ്മിയുടെയും മകൻ ധീരജാണ് മരിച്ചത്. സ്വിഗ്ഗി ഡെലിവറി ഏജന്റ് ആയി ജോലി ചെയ്തിരുന്ന ബൽരാജിന് തിങ്കളാഴ്ച വൈകുന്നേരം കേക്കിന്റെ ഓർഡർ ലഭിച്ചിരുന്നു. എന്നാൽ ബേക്കറിയിൽ നിന്ന് കേക്ക് എടുക്കുമ്പോഴേക്കും ഓർഡർ ക്യാൻസലായി. തുടർന്ന് കേക്ക് ബൽരാജ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. കുടുംബം മുഴുവൻ അത് കഴിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ധീരജിനും, മാതാപിതാക്കൾക്കും അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് നാട്ടുകാർ മൂവരെയും കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ധീരജ് മരിക്കുകയായിരുന്നു. മാതാപിതാക്കൾ ഐസിയുവിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS: KARNATAKA | DEATH
SUMMARY: Five-year-old child dies, parents fall sick after consuming cake

Savre Digital

Recent Posts

രാജസ്ഥാനില്‍ നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ തീപ്പിടിത്തം

ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനിലെ റിഫൈനറിയില്‍ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന…

16 minutes ago

നവവധു സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: വിഷു ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയില്‍. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പില്‍…

41 minutes ago

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത, പിന്നാലെ സുനാമിത്തിര, കനത്ത ജാ​ഗ്രത

ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയാണ് വടക്കൻ ജപ്പാനിലെ സാൻറിക്…

49 minutes ago

ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച്‌ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയില്‍ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. നാരായണ്‍പുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള…

1 hour ago

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി.വി. അൻവര്‍

മലപ്പുറം: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ…

1 hour ago

ഓപ്പറേഷന്‍ നുംഖൂര്‍; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തില്‍

കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച്‌ അന്വേഷിക്കുന്ന…

2 hours ago