മലപ്പുറം: കരുവാരകുണ്ടില്‍ മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ കരകവിഞ്ഞൊഴുകി ശക്തമായ കുത്തൊഴുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കൃഷിയിടങ്ങളടക്കം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിനാല്‍ത്തന്നെ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടുമാണ്. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടുമാണ് നല്‍കിയിരിക്കുന്നത്.
തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്.
SUMMARY: Flooding at Karuvarakund, Malappuram
കോട്ടയം: കോട്ടയം ആർപ്പൂക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ പിൻവശത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന്റെ പിന്‍വശത്തുള്ള…
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം പമ്പ തീരത്ത് ഔപചാരികമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതാതീത ആത്മീയതയുടെ കേന്ദ്രമായ ശബരിമല…
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി കൗണ്‍സിലറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമല സ്വദേശി കെ അനില്‍ കുമാറിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച…
ഡൽഹി: ഡൽഹിയിലെ വിവിധ സ്കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡല്‍ പബ്ലിക്…
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 82,240…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തിയേക്കില്ല. ഇനി നിയമസഭ കഴിഞ്ഞ് മണ്ഡലത്തിൽ എത്തിയാൽ മതിയെന്നാണ് ധാരണ. ശനിയാഴ്ച്ച…