തൃശൂർ: വാൽപ്പാറയിൽ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. ഇന്നലെ വൈകുന്നേരം ആണ് അസം സ്വദേശി നൂറിൻ ഇസ്ലാമിനെ കരടി ആക്രമിച്ചത്. വേവർലി എസ്റ്റേറ്റിലെ പാടിയുടെ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തി തിരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ പുറത്തുവന്ന വിവരം. മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല.
കുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. വാൽപ്പാറ താലൂക്ക് ആശുപത്രിയിൽ ആയിരിക്കും പോസ്റ്റ്മോർട്ടം. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമിച്ച കരടിയെ പിടികൂടുന്നതിനായുള്ള ശ്രമം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
അടുത്തിടെ വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ നാല് വയസുള്ള മകൾ റൂസിനിയെ പുലി കടിച്ചുകൊന്നിരുന്നു. ലയത്തിനു മുന്നിൽ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി കാട്ടിൽ അപ്രത്യക്ഷമാവുകയായിരുന്നു. മാതാവിന്റെ കൺമുന്നിൽ വെച്ചാണ് കടിച്ചുകൊണ്ടുപോയത്. കഴിഞ്ഞ വർഷം ഒക്ടോബറിലും വാൽപ്പാറയിൽ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്നിരുന്നു.
SUMMARY: Forest Department confirms that it was not a tiger but a bear that killed an eight-year-old boy in Valparai