ബെംഗളൂരു: അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ഉൾപ്പെടെ നാല് പേർക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. തെലങ്കാന സിബിഐ കോടതിയുടേതാണ് വിധി. ജനാർദ്ദന റെഡ്ഡി, ഒഎംസി കമ്പനി എംഡി ശ്രീനിവാസ് റെഡ്ഡി, രാജഗോപാൽ റെഡ്ഡി, മഹ്ഫൂസ് അലി ഖാൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഏഴ് വർഷം തടവും 10,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട കമ്പനിക്ക് ഒരു ലക്ഷം രൂപയും പിഴ വിധിച്ചിട്ടുണ്ട്.
റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒബുലാപുരം മൈനിംഗ് കമ്പനി (ഒഎംസി) ഉൾപ്പെട്ട ഖനന അഴിമതിയിൽ അന്വേഷണം ആരംഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് വിധി. കേസിൽ അഞ്ച് പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസിൽ മറ്റ് രണ്ട് പേരെ കുറ്റവിമുക്തരാക്കി. കേസിലെ പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. കേസിൽ പ്രതിചേർത്തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ വൈ. ശ്രീലക്ഷ്മിക്കെതിരായ കേസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കോടതി വിധിക്കെതിരെ മന്ത്രിയുൾപ്പടെ ബുധനാഴ്ച്ച ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം.
TAGS: KARNATAKA | CBI COURT
SUMMARY: Ex-Karnataka minister Gali Janardhan Reddy sentenced to 7 years’ imprisonment in Obulapuram mining case
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…
ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…