അനധികൃത ഖനനം; കർണാടക മുൻ മന്ത്രി ഉൾപ്പെടെ നാല് പേർക്ക് ഏഴ് വർഷം തടവ്

ബെംഗളൂരു: അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ഉൾപ്പെടെ നാല് പേർക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. തെലങ്കാന സിബിഐ കോടതിയുടേതാണ് വിധി. ജനാർദ്ദന റെഡ്ഡി, ഒഎംസി കമ്പനി എംഡി ശ്രീനിവാസ് റെഡ്ഡി, രാജഗോപാൽ റെഡ്ഡി, മഹ്ഫൂസ് അലി ഖാൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഏഴ് വർഷം തടവും 10,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട കമ്പനിക്ക് ഒരു ലക്ഷം രൂപയും പിഴ വിധിച്ചിട്ടുണ്ട്.

റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒബുലാപുരം മൈനിംഗ് കമ്പനി (ഒഎംസി) ഉൾപ്പെട്ട ഖനന അഴിമതിയിൽ അന്വേഷണം ആരംഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് വിധി. കേസിൽ അഞ്ച് പേർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസിൽ മറ്റ് രണ്ട് പേരെ കുറ്റവിമുക്തരാക്കി. കേസിലെ പ്രതികളിൽ ഒരാൾ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. കേസിൽ പ്രതിചേർത്തിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ വൈ. ശ്രീലക്ഷ്മിക്കെതിരായ കേസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കോടതി വിധിക്കെതിരെ മന്ത്രിയുൾപ്പടെ ബുധനാഴ്ച്ച ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം.

TAGS: KARNATAKA | CBI COURT
SUMMARY: Ex-Karnataka minister Gali Janardhan Reddy sentenced to 7 years’ imprisonment in Obulapuram mining case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ...

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

ഉധംപൂര്‍: ജമ്മു കാശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച്‌...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിപണിയില്‍ ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. പവന് 440 രൂപ...

സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി...

സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് ശശിധരൻ കർത്ത

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍...

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; 18കാരനായ വിദ്യാർഥി മരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായി പന്തലിലെ അലങ്കാര വിളക്കുകൾ അഴിച്ചുമാറ്റുന്നതിനിടെ...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.  ഇന്ന് പൊതുവെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....

Related Articles

Popular Categories