ഇംഫാല്‍: മണിപ്പൂരിലെ കാംഗ്പോക്‌പിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വെെകുന്നേരമാണ് സംഭവം നടന്നത്. സെെകുൽ മുൻ എംഎൽഎ യംതോംഗ് ഹവോകിപ്പിന്റെ ഭാര്യ ചാരുബാല ഹവോകിപ് (59) ആണ് ബോംബ് സ്‌ഫോടനത്തിൽ മരിച്ചത്.
യാംതോഗിന്റെ വീട്ടിലെ പാഴ്വസ്തുക്കൾക്കിടയിലായിരുന്നു സ്ഫോടകവസ്തുക്കൾ വെച്ചിരുന്നത്. ചാരുബാല ഈ പാഴ്വസ്തുക്കൾ കത്തിക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസമയത്ത് യാംതോഗ് വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല.
യാംതോംഗ് അടുത്തിടെ ബന്ധുവിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേ തുടർന്ന് ചില കേസുകളും വഴക്കും നിലനിൽക്കുന്നുണ്ട്. ഇതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സൈക്കുൽ നിയമസഭാ മണ്ഡലത്തിൽ നിന്നും 2012,2017 വർഷങ്ങളില്‍ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച യാംതോംഗ് 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ വർഷം മെയ് മുതൽ മണിപ്പൂരിൽ നടക്കുന്ന കലാപത്തിൽ 200 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് വീടുകൾ നഷ്ടമായി.
<BR>
TAGS : BOMB BLAST | MANIPUR
SUMMARY : Former MLA’s wife dies in Manipur after bomb explodes near her house
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്കോട് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് വിദ്യാര്ഥികള് തമ്മില് ഏറ്റുമുട്ടി. ഒരാള്ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില് ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ് ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില് നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്ഖര് സല്മാന്റെയും വീടുകളില് കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്…