LATEST NEWS

ജെന്‍സി പ്രതിഷേധത്തെ അടിച്ചമർത്തൽ; നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റില്‍

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി അ​റ​സ്റ്റി​ൽ. ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ലേ​ഖ​ക്കി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ബാ​ലേ​ന്ദ്ര ഷാ ​ചു​മ​ത​ല​യേ​റ്റ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ശ​ർ​മ ഒ​ലി​യെ ഭ​ക്ത​പൂ​രി​ലെ ഗു​ണ്ടു​വി​ലു​ള്ള വ​സ​തി​യി​ൽ നി​ന്നും നേ​പ്പാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

‘ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്, നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് പോ​കും,” കാ​ഠ്മ​ണ്ഡു വാ​ലി പോ​ലീ​സ് വ​ക്താ​വ് ഓം ​അ​ധി​കാ​രി എ​എ​ഫ്‌​പി​യോ​ട് പ​റ​ഞ്ഞു. ‘ഉ​റ​പ്പ്, ഉ​റ​പ്പ് ത​ന്നെ​യാ​ണ്, ആ​രും നി​യമ​ത്തി​ന് അ​തീ​ത​ര​ല്ല’- ആ​ഭ്യ​ന്ത​ര മ​ന്ത്രി സു​ഡാ​ൻ ഗു​രും​ഗ് പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​യാ​ണെ​ന്നും നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​മെ​ന്നും ശ​ർ​മ ഒ​ലി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്ന് നേപ്പാളിൽ നടന്ന ജെൻസി പ്രക്ഷോഭത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടു. ഇത് ഒലി സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. കെ പി ശര്‍മ ഒലിയും ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെയ്ക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാ​ഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾ സർ‌ക്കാർ നിരോധിച്ചതാണ് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. ‍സ‍ർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാ‍ർ ആരോപിക്കുന്നത്. പ്രധാനമന്ത്രി കെ പി ശർമ ഒലിക്കെതിരെയും വിദ്യാർഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.
SUMMARY: Former Nepal Prime Minister KP Sharma Oli arrested for suppressing JENSI protests

 

NEWS DESK

Recent Posts

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ത​രം​ഗം;​ 15 കോർപറേഷനും തൂത്തുവാരി, കോ​ൺ​ഗ്ര​സി​നും​ ​ആം​ ​ആ​ദ്മി​ക്കും​ ​തി​രി​ച്ച​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി. സം​സ്ഥാ​ന​ത്തെ 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി…

6 hours ago

ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…

6 hours ago

59 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഒപെക് സഖ്യത്തില്‍ പിന്മാറി യുഎഇ; മേയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിൽ

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…

7 hours ago

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…

7 hours ago

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …

7 hours ago

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…

7 hours ago