ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദുഖാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ പരിപാടികളും കേന്ദ്ര സർക്കാർ റദ്ദാക്കി. കൂടാതെ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്താൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹി എയിംസിൽ വച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം. എഐസിസിയിൽ പൊതുദർശനമുണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇന്ന് നടത്താനിരുന്ന ബെളഗാവി സമ്മേളനം റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് സംസ്കാരം നടക്കുക. പൂർണ ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകൾ നടക്കും.
TAGS: NATIONAL | MANMOHAN SING
SUMMARY: Former pm Manmohan sings last rites to be performed on satutday
ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.…
ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം.…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.…
ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…
കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…
പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…