കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടില്‍ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വീടിന്റെ വർക്ക് ഏരിയയുടെ ഗ്രില്ല് തകർത്ത നിലയിലാണ് ഉണ്ടായിരുന്നത്. ഇത് ഒരു വൈദികന്റെ വീടാണ്. കുറച്ചുകാലമായി ഇവിടെ ആള്‍താമസമില്ല.
അതേസമയം പുറത്തുവരുന്ന പ്രധാനപ്പെട്ട വിവരം അമുസരിച്ച് കുറുപ്പംപടി എന്ന സ്ഥലത്ത് നിന്ന് 60 വയസ്സ് പ്രായമുള്ള സ്ത്രീയെ കാണാതായെന്ന മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കേസിലും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. തുടർനടപടികളിലേക്ക് കടന്നതായി പോലീസ് അറിയിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്.
SUMMARY: Woman’s body found in garbage tank of uninhabited house