LATEST NEWS

തിരുവനന്തപുരം മുൻ ജില്ലാ കളക്ടർ എം നന്ദകുമാർ ഐഎഎസ് അന്തരിച്ചു

തിരുവനന്തപുരം: മുൻ തിരുവനന്തപുരം ജില്ലാ കളക്ടറും പി.ആർ.ഡി ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തിൽ എം.നന്ദകുമാർ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സർജറിയിലെ പിഴവിനെ തുടർന്ന് കോമ സ്റ്റേജിലായ നന്ദകുമാർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.

മൃതദേഹം ഇന്നു രാവിലെ 9.30 മുതൽ ഉച്ചവരെ ജവഹർനഗർ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 5ന് തൈക്കാട് ശാന്തി കവാടത്തിൽ.

മികച്ച പ്രാസംഗികനും എഴുത്തുകാരനും ജ്യോതിഷിയുമായിരുന്നു. സംഖ്യാശാസ്ത്രത്തിൽ പ്രത്യേക വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന അദ്ദേഹം മിത്രൻ നമ്പൂതിരിപ്പാടിൽ നിന്നും മന്ത്രദീക്ഷ സ്വീകരിച്ചശേഷം ഹസ്തരേഖാ ശാസ്ത്രത്തിലും പ്രാവീണ്യം നേടി.

ഇന്ത്യൻ എക്സ്‌‌പ്രസിൽ ലേഖകനായിരുന്ന നന്ദകുമാർ 1993ൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഐ.എ.എസ് കൺഫർ ചെയ്തു. പി.ആർ.ഡി ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011ൽ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു. ലോട്ടറി ഡയറക്ടർ, കൊളീജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടർ, എ.ഡി.എം, കുടുംബശ്രീ ഡയറക്ടർ, സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ, സ്‌പോർട്സ് യുവജനകാര്യ ഡയറക്ടർ, സ്‌റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ഭാര്യ: എൻ.എസ്. ശ്രീലത (റിട്ട. രജിസ്ട്രാർ,​ സഹകരണവകുപ്പ്). മക്കൾ: വിഷ്ണുനന്ദൻ (എൻജിനിയർ, ടാറ്റാ കൺസൾട്ടൻസി,​ ബെംഗളൂരു ), പാർവതി നന്ദൻ (കേരള ഗ്രാമീണ ബാങ്ക്). മരുമകൻ: കൃഷ്ണനുണ്ണി (ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട്, അടൂർ).
SUMMARY: Former Thiruvananthapuram District Collector M Nandakumar IAS passes away

NEWS DESK

Recent Posts

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിൻ ആൻ്റണി, അമ്മ മാത്രമേ ഉള്ളുവെന്ന് പള്‍സര്‍ സുനി; ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…

1 hour ago

ശബരിമല സ്വര്‍ണക്കൊള്ള: മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…

2 hours ago

ഹാല്‍ സിനിമ; കേന്ദ്രസര്‍ക്കാരിന്റെയും കാത്തലിക് കോണ്‍ഗ്രസിന്റെയും അപ്പീല്‍ തള്ളി

കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…

2 hours ago

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. ഇന്നലെ കുറഞ്ഞ സ്വർണത്തിനാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 1,400 രൂപയാണ്…

3 hours ago

മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച…

4 hours ago

യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും; പ്രഖ്യാപനവുമായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ. ക​മ്പ​നി​യു​ടെ പ്ര​തി​സ​ന്ധി മൂ​ലം…

5 hours ago