ബെംഗളൂരു: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് പ്രഥമ വൈസ് ചാന്‍സലറും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി മുന്‍ ഡയറക്ടറുമായ ഡോ. കെ. മോഹന്‍ദാസ് ബെംഗളൂരുവില്‍ അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10:30-ന് ശ്രീചിത്രയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് 5:30-ന് ശാന്തികവാടത്തില്‍.
പിതാവ്: പരേതനായ രവിവര്‍മ രാമനാരായണന്‍ തമ്പുരാന്‍. മാതാവ്: പരേതയായ ലീലാമ്മ കൊട്ടിലില്‍ മാരാര്‍. ഭാര്യ: ഇന്ദിര മോഹന്‍ദാസ് (ഗൈനക്കോളജിസ്റ്റ്, റാസല്‍ഖൈമ), മക്കള്‍: രാധിക (ന്യൂറോ സര്‍ജന്‍, ബെംഗളൂരു), ഡോ. അരവിന്ദ് (റേഡിയോളജിസ്റ്റ്, യുഎസ്എ), മരുമക്കള്‍: ഡോ. റാം (ബെംഗളൂരു), ഡോ. ദീപിക (യുഎസ്എ).
SUMMARY: Former VC of Kerala Medical University Dr. K. Mohandas passes away in Bengaluru