ചെന്നൈ: മോക്ഷം കിട്ടാന്‍ വിഷം കഴിച്ച നാല് പേര്‍ മരിച്ചു. തിരുവണ്ണാമലയിലാണ് സംഭവം. മഹാകാല വ്യാസര്‍, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ 3 പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. രുക്മിണി വിവാഹമോചിതയാണ്. വാടകയ്ക്കെടുത്ത സ്വകാര്യ ഫാം ഹൗസിലാണ് ഇവർ ആത്മഹത്യ ചെയ്തത്.
ആത്മീയകാര്യങ്ങളില്‍ രുക്മിണി ഏറെ താല്‍പ്പര്യം കാണിച്ചിരുന്നു. ദേവിയും ദേവനും വിളിച്ചതിനാല്‍ വീണ്ടും തിരുവണ്ണാമലയില്‍ എത്തിയെന്നും ലക്ഷ്മി ദേവിയുടെ കാല്‍ചുവട്ടിലേക്ക് പോകുന്നുവെന്നും പറഞ്ഞ് മരിക്കുന്നതിന് മുന്‍പ് ഇവര്‍ വിഡീയോ ചിത്രീകരിച്ചിരുന്നു. തിരുവണ്ണാമലയിലെ കാര്‍ത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍ അടുത്തിടെ നാല് പേരും പങ്കെടുത്തിരുന്നു.
ഇതിന് ശേഷം വീണ്ടും ഇവിടേക്ക് എത്തുകയായിരുന്നു. രാവിലെയായിട്ടും ഇവരെ റൂമിന് പുറത്തേക്ക് കാണാതിരുന്നതോടെ ഫാം ഹൗസിലെ ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് റൂമിനുള്ളില്‍ മരിച്ച നിലയില്‍ കാണുന്നത്. ഉടന്‍ തന്നെ ഹൗസിലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ മുറി എടുത്തത്.
TAGS: SUPERSTITIOUS | DEATH
SUMMARY: Four including children dies in blind belief case
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…