Categories: LATEST NEWS

‘പൈതലാം യേശുവേ’ എന്ന ഗാനത്തിന് സംഗീതം നല്‍കിയ ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കോഴിക്കോട്: ‘പൈതലാം യേശുവേ’ എന്ന വിഖ്യാത ഗാനത്തിന് സംഗീതം നല്‍കിയ ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു. 91 വയസായിരുന്നു. തരംഗിണിയുടെ, തളിര്‍മാല്യം, സ്‌നേഹപ്രവാഹം, സ്‌നേഹ സന്ദേശം എന്നീ ആല്‍ബങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. പൈതലാം യേശുവേ എന്ന വിഖ്യാത ഗാനം പാടിയത് ഗായിക കെ എസ് ചിത്രയാണ്.

1935-ല്‍ കൊച്ചിയിലെ കുമ്പളങ്ങിയിലാണ് ജസ്റ്റിന്‍ പനക്കല്‍ ജനിച്ചത്. റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ സെമിനാരിയില്‍ കാല്‍നൂറ്റാണ്ടുകാലം അധ്യാപകനായി സേവനമനുഷ്ടിച്ചു. ഫാ. ജസ്റ്റിന്‍ പനക്കല്‍ സംഗീതം പകര്‍ന്ന ഇരുപത്തിയഞ്ച് ഗാനങ്ങള്‍ പാടിയത് യേശുദാസാണ്. ആല്‍ബങ്ങളുടെ സുവര്‍ണകാലത്ത് ഏറെ ജനപ്രീതി നേടിയ ഗാനങ്ങളുടെ ശില്‍പ്പിയാണ് ഫാ. ജസ്റ്റിന്‍ പനക്കല്‍.

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍…, മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന…, നവ്യമായൊരു കല്‍പ്പന…, കര്‍ത്താവാം യേശുവേ മര്‍തൃവിമോചകാ…, നായകാ ജീവദായകാ…, സ്‌നേഹസ്വരൂപാ തവദര്‍ശനം… എന്നിവയാണ് ശ്രദ്ധേയമായ ഗാനങ്ങള്‍.

SUMMARY: Fr. Dr. Justin Panakkal passes away

NEWS BUREAU

Recent Posts

ബെളഗാവിയിലെ ‌ദു​ര​ഭി​മാ​ന​ക്കൊ​ല; കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ബെം​ഗ​ളൂ​രു: ബെളഗാവിയില്‍ യുവതി ‌ദു​ര​ഭി​മാ​ന​ക്കൊ​ലക്കിരയായ സം​ഭ​വ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് പേ​ര്‍ അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീ​ലാ​വി…

4 minutes ago

ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേനയുടെ വെടിവെപ്പ്; പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…

26 minutes ago

രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച്‌ ഉദ്യോഗസ്ഥര്‍; രണ്ടിടങ്ങളില്‍ പരിശോധന

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…

1 hour ago

ചൂടിനെ മാത്രമല്ല, ഇടിമിന്നലിനെയും പേടിക്കണം; അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ, ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന…

1 hour ago

കൂലിയില്ല, കുടിവെള്ളമില്ല, ഹാസനിൽ കൃഷിയിടത്തിൽ അടിമപ്പണി;  മലയാളിയടക്കം 18 പേരെ പോലീസ് രക്ഷപ്പെടുത്തി

ബെംഗളൂരു: ഹാസൻ  ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന്…

2 hours ago

കോഴിക്കോട്ടെ 16കാരിയുടെ കൊലപാതകം: ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന്

കോഴിക്കോട്: മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തില്‍ കിണറ്റില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍…

2 hours ago