ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണയോടെ ശ്രീ സരസ്വതി എജ്യുക്കേഷന്‍ ട്രസ്റ്റ് (എസ്എസ്ഇടി), വൈറ്റ്ഫീല്‍ഡില്‍ ഒരു പുതിയ സൗജന്യ കന്നഡ പഠന കോഴ്‌സ് നാളെ ആരംഭിക്കുന്നു. മൂന്ന് മാസത്തെ കോഴ്‌സ് മൊത്തം 36 മണിക്കൂറുകളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവരെ കന്നഡയില്‍ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് ലക്ഷ്യമിടുന്നു.
പഠിതാക്കളുടെ അനുകൂലാനുസരണം ക്ലാസിന് സമയം നിശ്ചയിക്കാം. ആവശ്യമെങ്കില്‍ കാലാവധി നീട്ടാവുന്നതാണ്. വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, പങ്കെടുക്കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഒരു ബാച്ചില്‍ 30 പേരെയാണ് ഉള്‍പ്പെടുത്തുക. ഓരോ മൂന്നുമാസം കഴിയുമ്പോഴും പുതിയ ബാച്ചുകള്‍ തുടരുന്നതാണ്.
ഉദ്ഘാടനം നാളെ രാവിലെ 10.30 ന് കന്നഡ വികസന സമിതി അംഗം പ്രൊഫ. നിരഞ്ജനാരാധ്യ. വി.പി. നിര്‍വഹിക്കും. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ ദാമോധരന്‍ ടോമി .ജെ ആലുങ്കല്‍, കോഡിനേറ്റര്‍ അഡ്വ.വളപ്പില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഡോക്ടര്‍ സുഷമ ശങ്കറിന്റെ അധ്യക്ഷതയില്‍ കര്‍ണാടക സര്‍ക്കാരിന്റെയും മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെയും സഹയോഗത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ പഠനോത്സവത്തില്‍ ആര്‍ ശ്രീനിവാസ്, ആര്‍ട്ട് ഓഫ് ലിവിങ്, സരസ്വതി എജുക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് ബി ശങ്കര്‍, പ്രവാസി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രമേശ് കുമാര്‍.വി., സെക്രട്ടറി രാകേഷ്. പി, കേരള സമാജം വൈറ്റ്ഫീല്‍ഡ് സോണ്‍ കണ്‍വീനര്‍ സുരേഷ്‌കുമാര്‍ മുതലായവര്‍ പങ്കെടുക്കും.
മികച്ച ആശയവിനിമയത്തിനും സാംസ്‌കാരിക സമന്വയത്തിനും ഭാഷ പഠിക്കാന്‍ താല്‍പ്പര്യമുള്ള കന്നഡക്കാര്‍, പ്രൊഫഷണലുകള്‍, താമസക്കാര്‍ എന്നിവര്‍ക്ക് ഈ സംരംഭം പ്രയോജനപ്പെടുത്തണമെന്ന് ഡോ. സുഷമ ശങ്കര്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ 17 വര്‍ഷക്കാലമായി സരസ്വതി എജുക്കേഷന്‍ ട്രസ്റ്റില്‍ മെയ് ഒന്നു മുതല്‍ 30 വരെ സൗജന്യ വേനല്‍ക്കാല കന്നഡ പഠന ക്യാമ്പ് നടത്തിവരികയായിരുന്നു. അതിനെ നിരന്തരമായ കന്നഡ പഠന കേന്ദ്രമായി കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9901041889
<BR>
TAGS : FREE KANNADA CLASS
SUMMARY : Free Kannada study class starts tomorrow in Whitefield
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…
തൃശൂര്‍: പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസണ്‍ന്റെ മകൾ എമിലിയ (ഒന്ന്)…