Categories: NATIONALTOP NEWS

ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റുമാർക്ക് പരുക്ക്

ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരുക്കേറ്റു. സിർഹിന്ദിലെ മധോപുരിലാണ് ഇന്നു പുലർച്ചെ 3.45 ഓടെയാണ് അപകടമുണ്ടായത്. എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരരുക്കേറ്റ് ലോക്കോ പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 3.45ഓടെയാണ് അപകടസ്ഥലത്തുനിന്ന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. രണ്ടു പൈലറ്റുമാർക്ക് പരുക്കേറ്റിരുന്നു. അവരെ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതുവരെ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല- റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാൽ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

TAGS: ACCIDENT, LATEST NEWS
KEYWORDS: Goods trains collide; Loco pilots injured

Savre Digital

Recent Posts

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്.…

7 minutes ago

യശ്വന്ത്പുരയിലെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യെഡിയൂരപ്പ; ജെഡിഎസിന് അതൃപ്തി

ബെംഗളൂരു: 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യശ്വന്ത്പുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി എം. രുദ്രേഷിനെ മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ പ്രഖ്യാപിച്ചു.…

2 hours ago

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാദം തള്ളി കേന്ദ്രസർക്കാർ

ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദം കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളി. നിമിഷ…

2 hours ago

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും; 2 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ…

3 hours ago

കിണറ്റിൽ വീണ പുലിക്കുട്ടി ഷോക്കേറ്റ് ചത്തു

മംഗളൂരു: ദക്ഷിണ കന്നഡയിലെ മുൾക്കിയിൽ കിണറ്റിൽ വീണ പുലിക്കുട്ടി ഷോക്കേറ്റ് ചത്തു. 6 മാസം പ്രായമായ പുലിയെയാണ് കിണറ്റിനുള്ളിൽ ചത്ത…

3 hours ago

മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ പുതിയ പ്രവേശന കവാടം തുറന്നു

ബെംഗളൂരു: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ  പുതിയ പ്രവേശന കവാടം യാത്രക്കാർക്കായി തുറന്നു കൊടുത്തു. കെഎസ്ആർടിസി ബസ്…

4 hours ago