കൊച്ചി: ചരക്ക് വാഹനങ്ങള് ഒക്ടോബർ നാലിന് സംസ്ഥാനവ്യാപകമായി പണിമുടക്കും. വിവിധ ആവശ്യങ്ങള് ഉന്നയിച്ച് ചരക്ക് വാഹന തൊഴിലാളി സംയുക്ത ട്രേഡ് യൂനിയനും ഗുഡ്സ് വാഹന ഉടമ സംഘടനകളുമാണ് 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. എല്ലാ കലക്ടറേറ്റുകള്ക്ക് മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പ്രകടനവും ധർണ്ണയും നടത്തും.
സമരം വിജയിപ്പിക്കാൻ എറണാകുളത്ത് ചേർന്ന സ്റ്റേറ്റ് മോട്ടോർ ആൻഡ് എഞ്ചിനീയറിങ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ദേശീയ വര്ക്കിംഗ് കമ്മിറ്റിയംഗം മനയത്ത് ചന്ദ്രന് സംസ്ഥാനസമിതി യോഗം ഉദ്ഘാടനം ചെയ്തു. യൂണിയന് സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി അധ്യക്ഷത വഹിച്ചു.
TAGS : VEHICLES | STRIKE
SUMMARY : Freight vehicles will go on strike on October 4
കൊച്ചി: നടിയെ ആക്രമിച്ച കേസില് അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള് പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില് നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില് നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല് പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്ത്തി ജില്ലകള്ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില് മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്ഡൻ ഗ്ലോബ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന് ബഹിരാകാശ ഏജന്സിയായ ഐഎസ്ആര്ഒ പിഎസ്എല്വി-സി62 / ഇഒഎസ്-എന്1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…