Categories: NATIONALTOP NEWS

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ലേബൽ ഇനി മാറും; പുതിയ നിർദേശവുമായി എഫ്എസ്എസ്എഐ

പാക്ക് ചെയ്‌ത ഭക്ഷണങ്ങളിലെ ലേബൽ ഇനി മാറും. ഭക്ഷണ പദാർത്ഥങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വലുപ്പത്തില്‍ പ്രദർശിപ്പിക്കണമെന്ന നിർദേശത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകാരം നൽകി. പാക്ക് ചെയ്‌ത ഭക്ഷണ സാധനങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് ബോൾഡ് ആയും വലിയ അക്ഷരങ്ങളിലും എഴുതണമെന്ന നിര്‍ദേശമാണ് എഫ്എസ്എസ്എഐ അംഗീകരിച്ചത്.

ഫുഡ് അതോറിറ്റിയുടെ 44-ാമത് യോഗത്തിലാണ് 2020ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ (ലേബലിംഗ് ആൻഡ് ഡിസ്‌പ്ലേ) ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന തീരുമാനമെടുത്തത്. ഉപഭോക്താക്കളെ അവർ ഉപയോഗിക്കുന്ന ഉൽപ്പന്നത്തിൻ്റെ പോഷകമൂല്യം നന്നായി മനസിലാക്കാനും ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാനും പ്രാപ്‌തരാക്കുക എന്നതാണ് ഈ ഭേദഗതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കാനും ക്ഷേമം വര്‍ധിപ്പിക്കാനും ഇതുവഴി കഴിയുമെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്ന പാക്ക് ചെയ്‌ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതയും പോഷകാഹാര വിദഗ്‌ദർ ചൂണ്ടിക്കാട്ടി.

കൂടാതെ ഹെൽത്ത് ഡ്രിങ്ക്, 100% ഫ്രൂട്ട് ജൂസ്, ശുദ്ധീകരിച്ച ഗോതമ്പ് മാവ് എന്നിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന പദങ്ങളുടെ ഉപയോഗം തടയാൻ എഫ്എസ്എസ്എഐ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. എഫ്‌ബിഒകളുടെ തെറ്റിദ്ധരിപ്പിക്കുന്ന ക്ലെയിമുകൾ തടയുന്നതിനാണ് ഇത്തരത്തിലുളള നിർദ്ദേശങ്ങള്‍ നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

TAGS: NATIONAL | FSSAI
SUMMARY: FSSAI to mandate displaying nutritional information on food labels in bold, increased font size

Savre Digital

Recent Posts

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…

7 minutes ago

രാഹുലിന് വിലക്ക്; പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്‌: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…

33 minutes ago

ജയമഹൽ കരയോഗം കുടുംബ സംഗമം ഞായറാഴ്ച

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…

50 minutes ago

പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

പാലക്കാട്‌: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…

51 minutes ago

വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി…

1 hour ago

ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരന് ജാമ്യം

കോഴിക്കോട്: ലഹരി പരിശോധനക്കിടെ കുന്ദമംഗലം സ്റ്റേഷനിലെ പോലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച കേസില്‍ പി കെ ഫിറോസിന്റെ…

1 hour ago