ഹൈദരാബാദ്: തിരുപ്പതി ലഡുവിന് ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിന് പിന്നാലെ വിതരണക്കാരായ എആർ ഡയറിക്ക് നോട്ടീസ് അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). കമ്പനി മതിയായ മാനദണ്ഡം പാലിക്കുന്നില്ലെന്നും ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ്.
തിരുപ്പതി ക്ഷേത്രം നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഗുജറാത്തിലെ സെൻ്റർ ഫോർ അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്‌സ്റ്റോക്ക് ആന്‍ഡ് ഫുഡിലേക്ക് പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിരുന്നു. ഇതുപ്രകാരം, എആർ ഡയറി വിതരണം ചെയ്യുന്ന ഉത്പന്നങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തിയെന്നും എഫ്എസ്എസ്എഐ നോട്ടീസിലൂടെ അറിയിച്ചു.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ആരോപണം ഉന്നയിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം, നെയ്യിന് പകരം മൃഗക്കൊഴുപ്പ് നൽകിയെന്ന വാദത്തെ തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എആർ ഡയറി നിഷേധിച്ചിട്ടുണ്ട്.
TAGS: NATIONAL | TIRUPATI LADDU
SUMMARY: FSSAI sends showcause notice to ar company amid tirupati laddu controversy
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച് മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്…
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസറഗോഡ് സ്വദേശിയായ ആറ്…
ഡൽഹി: കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസില്‍ ചേർന്നു. എഐസിസി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിലൂടെ…
ചെന്നൈ: കരൂരില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തം സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി…
വാഷിംഗ്ടണ്‍: തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിനയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു…