Categories: NATIONALTOP NEWS

ഫണ്ട് തിരിമറി: അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ അഞ്ചുവർഷത്തെ വിലക്കേര്‍പ്പെടുത്തി സെബി

ന്യൂഡല്‍ഹി: റിലയന്‍സ് ഹോം ഫിനാന്‍സിലെ ഫണ്ട് വകമാറ്റിയതിന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് വിലക്കേര്‍പ്പെടുത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിലയന്‍സ് ഹോം ഫിനാന്‍സിന്റെ മുന്‍ പ്രധാന ഉദ്യോഗസ്ഥരുള്‍പ്പെടെ 24 പേര്‍ക്കും സെബി വിലക്കേര്‍പ്പെടുത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തിയതിനു പുറമെ, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റുമായി ഈ കാലയളവില്‍ ബന്ധപ്പെടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. റിലയന്‍സ് ഹോം ഫിനാന്‍സിനെ (RHFL) സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും ആറുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

സെബി നടപടിയുടെ പശ്ചാത്തലത്തിൽ, വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനോ അനിൽ അംബാനിക്കു കഴിയില്ല. റിലയന്‍സ് ഹോം ഫിനാന്‍സിലെ പണം അനധികൃത വായ്പകളിലൂടെ തട്ടിയെടുക്കാന്‍ അനില്‍ അംബാനി പദ്ധതി ആസൂത്രണം ചെയ്തെന്നാണു സെബിയുടെ കണ്ടെത്തൽ.

ആർഎച്ച്എഫ്എലിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്‌ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരുള്‍പ്പടെ 24 പേരാണു വിലക്കുള്ള മറ്റുള്ളവർ. ഇവർക്കു യഥാക്രമം 27 കോടി, 26 കോടി, 21 കോടി രൂപ വീതം പിഴ ചുമത്തി.

റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്‌സ്‌ചേഞ്ച് നെക്‌സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ൻ‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി. 2022 ഫെബ്രുവരിയിൽ ആർഎച്ച്എഫ്എൽ, അനിൽ അംബാനി, അമിത് ബപ്‌ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവർ വിപണിയിൽ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
<BR>
TAGS : SEBI | ANIL AMBANI
SUMMARY : Fund diversion: SEBI bans Anil Ambani from the stock market for five years

Savre Digital

Recent Posts

ഓസ്‌കര്‍ ജേതാവ് നടി ഡയാന്‍ കീറ്റണ്‍ അന്തരിച്ചു

കാലിഫോര്‍ണിയ: ഗോഡ്ഫാദറിലെ കേ ആഡംസിനെ അവിസ്മരണീയമാക്കിയ പ്രതിഭയും ഓസ്‌കര്‍ ജേതാവുമായ ഡയാന്‍ കീറ്റണ്‍ (79) അന്തരിച്ചു. കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു മരണമെന്ന് കുടുംബവക്താവ്…

7 minutes ago

മുഡ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനാകില്ല, രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ബെംഗളൂരു കോടതി

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും പ്രതികളായ മുഡ ഭൂമി ദാന അഴിമതി കേസില്‍ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അന്തിമ…

27 minutes ago

അഫ്ഗാന്‍ -പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പാക് സൈനിക പോസ്റ്റ് ആക്രമിച്ച് താലിബാന്‍

ഇസ്‌ലാമാബാദ്: ശനിയാഴ്ച രാത്രി അഫ്ഗാന്‍ - പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. ഏഴ് പ്രവിശ്യകളിലാണ് കനത്ത ആക്രമണമുണ്ടായത്. പാക് സൈനിക പോസ്റ്റുകളില്‍…

43 minutes ago

മഴക്കെടുതി; ധനസഹായം ആവശ്യപ്പെട്ട് കര്‍ണാടകം കേന്ദ്രത്തിന് കത്തെഴുതും

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങളില്‍ ധനസഹായം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതും. മഴയില്‍ ആയിരക്കണക്കിന് ഹെക്ടര്‍…

58 minutes ago

പുള്ളിപ്പുലിയുടെ ആക്രമണം; കര്‍ഷകന്‍ മരിച്ചു, സഹോദരന് പരുക്കേറ്റു

ബെംഗളൂരു: ഹാവേരി ജില്ലയിലെ രട്ടിഹള്ളി താലൂക്കിലെ കനവിഷിദ്ദഗെരെ ഗ്രാമത്തില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു, അക്രമത്തില്‍ ജ്യേഷ്ഠന് ഗുരുതരമായി പരുക്കേറ്റു.…

1 hour ago

ബെംഗളൂരു മെട്രോ ജോലികള്‍; ഔട്ടര്‍ റിംഗ് റോഡില്‍ ഒന്നര മാസം ഗതാഗത നിരോധനം

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഔട്ടര്‍ റിംഗ് റോഡിലെ സര്‍വീസ് റോഡിന്റെ ഒരു…

1 hour ago