അമ്പലപ്പുഴ: 2026 നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരന് മിന്നും വിജയം. 74324 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ജി. സുധാകരൻ വിജയിച്ചത്. പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാർഥി എച്ച്. സലാം 46661 വോട്ടുകളും ബിജെപി സ്ഥാനാർഥി അരുണ്‍ അനിരുദ്ധൻ 16175 വോട്ടുകളും നേടി.
സിപിഎമ്മില്‍ നിന്നും പുറത്തിറങ്ങിയ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാർഥിയെ നിർത്താതെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണിയില്‍ മത്സരിച്ച എച്ച് സലാം 61,365 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർഥി എം ലിജുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ലിജുവിന് 50,240 വോട്ടുകളാണ് ലഭിച്ചത്. 1,125 വോട്ടുകളുടെ ഭൂരിപക്ഷമാണ് സലാം നേടിയത്.
SUMMARY: G Sudhakaran wins in Ambalapuzha
തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…
ബെംഗളൂരു: കർണാടക തൊഴിൽ വകുപ്പിന് കീഴിലുള്ള മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനായി ടി.എം. ഷാഹിദ് തെക്കിലിനെ നിയമിച്ചു. 26…
തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…
പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. 1,11,960 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13,995 രൂപയാണ് ഒരു…