കോട്ടയം: ശബരിമല യുവതീ പ്രവേശനക്കേസില്‍ കോടതിയില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയില്ലെന്ന് എന്‍എസ്‌എസ്. യുവതി പ്രവേശന സമയത്തെ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാര്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് തനിക്ക് പറയാന്‍ പറ്റില്ലല്ലോ എന്നും ശബരിമല കേസിലെ സര്‍ക്കാര്‍ നിലപാടില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും പറയാനാകില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
സത്യവാങ്മൂലം തിരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമനടപടി ആലോചിച്ച് ചെയ്യട്ടെ. ഇക്കാര്യത്തില്‍ എന്‍എസ്‌എസ് സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഈ വിഷയത്തില്‍ എന്‍എസ്‌എസിന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല എന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല കേസില്‍ ഭരണഘടനാബെഞ്ച് സംബന്ധിച്ച് വാദം കേട്ട് തീരുമാനിക്കുന്നതിനുള്ള തീയതി നിശ്ചയിക്കുക എന്നതാണ് കോടതിയുടെ നാളത്തെ ഉദ്ദേശമെന്നാണ് അറിയാന്‍ കഴിഞ്ഞത് എന്നും കോടതിയില്‍ തീരുമാനം ആകാതിരിക്കെ തന്നെ സര്‍ക്കാര്‍ യുവതീ പ്രവേശനം തടഞ്ഞുവെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
പഴയ ആചാരങ്ങള്‍ സംരക്ഷിക്കും. എന്‍എസ്‌എസിന്റെ ഉദ്ദേശവും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നു തന്നെയാണ്. അത് അലിഖിതമാക്കിക്കൊണ്ടുള്ള നടപടിക്രമമാണ് സര്‍ക്കാര്‍ കഴിഞ്ഞ കുറേ കാലങ്ങളായി പാലിക്കുന്നതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
SUMMARY: Sabarimala women’s entry; G Sukumaran Nair hopes the government will amend the affidavit
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…