തൃശൂർ: ഔദ്യോഗിക വാഹനത്തിനായി കാത്തുനില്‍ക്കാതെ ഓട്ടോറിക്ഷയില്‍ കയറി മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം നടന്ന ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലായിരുന്നു സംഭവം. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാപരിക്രമയാത്രയില്‍ പങ്കെടുത്ത ശേഷം വേഗത്തില്‍ മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനം.
എന്നാല്‍, വടക്കുംനാഥ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനം തിരക്ക് കാരണം കൃത്യസമയത്ത് മന്ത്രിയുടെ അടുത്തെത്തിയില്ല. ഉടൻ തന്നെ മന്ത്രി സമീപത്തെ സ്റ്റാൻഡില്‍ നിന്നും ഒരു ഓട്ടോറിക്ഷ കൈകാട്ടി വിളിക്കുകയും അതില്‍ കയറുകയും ചെയ്തു. സ്വരാജ് റൗണ്ടില്‍ നിന്നും താൻ താമസിക്കുന്ന രാമനിലയം ഗസ്റ്റ് ഹൗസ് വരെയായിരുന്നു മന്ത്രിയുടെ ഓട്ടോ യാത്ര. മന്ത്രി ഓട്ടോയില്‍ കയറിയതോടെ ഗണ്‍മാൻ ഡ്രൈവർക്കൊപ്പം മുൻസീറ്റിലിരുന്നു. മറ്റൊരു ബിജെപി നേതാവും മന്ത്രിക്കൊപ്പം ഓട്ടോയില്‍ കയറി.
SUMMARY: Official vehicle delayed; Union Minister Suresh Gopi returns in autorickshaw
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ എട്ട് അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…