LATEST NEWS

അമേരിക്കയില്‍ കാണാതായ കർണാടക സ്വദേശിയായ വിദ്യാര്‍ഥി മരിച്ച നിലയില്‍

ന്യൂയോർക്ക്: അമേരിക്കയില്‍ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യ (22) ആണ് മരണപ്പെട്ടതെന്ന് ഇന്ത്യൻ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. കാലിഫോർണിയയിലെ യുസി ബെർക്ക്‌ലി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ സാകേതിനെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.

ഫെബ്രുവരി 9 മുതലാണ് സാകേതിനെ കാണാതായത്. ബെർക്ക്‌ലി കുന്നുകളിലെ ആൻസ തടാകത്തിനു സമീപമാണ് വിദ്യാർഥിയെ അവസാനമായി കണ്ടത്. തിരച്ചിലിനിടെ സാകേതിന്റെ പാസ്‌പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗ് പാർക്ക് ഹില്‍സ് മേഖലയിലെ വീടിന്റെ മുൻവാതിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് ഡ്രോണുകളും ഡൈവർമാരെയും ഉപയോഗിച്ച്‌ നടത്തിയ വിപുലമായ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ചെന്നൈ ഐഐടിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് പൂർത്തിയാക്കിയ ശേഷമാണ് സാകേത് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയത്. യുസി ബെർക്ക്‌ലിയില്‍ കെമിക്കല്‍ ആൻഡ് ബയോമോളികുലാർ എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സ് ചെയ്തുവരികയായിരുന്നു. മരണകാരണം സംബന്ധിച്ച്‌ പോലീസ് അന്വേഷണം നടത്തിവരികയാണ്.

SUMMARY: Karnataka student missing in US found dead

NEWS BUREAU

Recent Posts

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും; ഒരാള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…

13 minutes ago

എയര്‍ഇന്ത്യ പൈലറ്റിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; ഇന്ത്യയിലേക്ക് തിരിച്ചയച്ച്‌ യുഎസ്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…

1 hour ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…

2 hours ago

വാല്‍പ്പാറ ദുരന്തം; പ്രിയ അധ്യാപകരെ അവസാനമായി കാണാനെത്തിയത് ആയിരങ്ങള്‍

മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…

3 hours ago

നിതിൻ രാജിന്‍റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…

4 hours ago

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…

5 hours ago