കൊച്ചി: സോളാർ ഗൂഢാലോചനക്കേസിലെ കോടതി നടപടികള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിർത്തിവെക്കണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആവശ്യം കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. സോളാർ പരാതിക്കാരിയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേർത്ത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് നിലവില്‍ കോടതി നടപടികള്‍ തുടരുന്നത്.
അഡ്വ. സുധീർ ജേക്കബ് നല്‍കിയ ഹർജിയില്‍ മന്ത്രിക്കെതിരായ സാക്ഷിമൊഴികള്‍ അടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കപ്പെടുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ വാദം. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസില്‍ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ മുൻ പേഴ്സണല്‍ സ്റ്റാഫ് അംഗം സുധീർ മലയില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഇത്തരം സാക്ഷിമൊഴികള്‍ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും അതിനാല്‍ കേസ് താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്നുമാണ് മന്ത്രി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ട് കോടതി നടപടികളുമായി മുന്നോട്ട് പോകാൻ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
SUMMARY: Setback for Ganesh Kumar; Petition to stay proceedings in solar case dismissed
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…