ജയ്പൂർ: രാജസ്ഥാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. 9 പേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച ബിക്കാനീര് മദൻ മാർക്കറ്റിലെ ജ്വല്ലറി നിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. സ്ഫോടനത്തില് കെട്ടിടത്തിന്റെ മേൽക്കൂര തകരുകയും നിരവധി ആളുകൾ അതിനുളളിൽ കുടുങ്ങുകയും ചെയ്തു.
കട സ്ഥിതി ചെയ്യുന്ന കെട്ടിടം ഏതാണ്ട് പൂർണമായി തകർന്നു. മാർക്കറ്റിന്റെ ഒന്നാം നില അപ്പാടെ തകരുന്നത്ര തീവ്രമായ സ്ഫോടനമാണ് നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, പൊലീസ് എന്നിവർ ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. സംയുക്ത തെരച്ചിലിൽ മൃതദേഹങ്ങൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
<BR>
TAGS : CYLINDER BLAST | RAJASTHAN
SUMMARY : Gas cylinder explosion accident; 9 dead, 8 injured
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല് അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല് കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്കോട് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് വിദ്യാര്ഥികള് തമ്മില് ഏറ്റുമുട്ടി. ഒരാള്ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില് ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ് ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില് നടന്നു.…