മുംബൈ: മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം. പാൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്‌ലി ഫാർമയിലാണ് നൈട്രജൻ ചോർന്നത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ബൊയ്‌സര്‍.
#WATCH | Maharashtra | In the Boisar police station limits of Palghar district, four persons died after suspected suffocation in a pharma factory, Medley Pharma. Six people were found severely affected by the suspected nitrogen leak. They were rushed to the nearest hospital,… pic.twitter.com/R3dlQuJyTB
— ANI (@ANI) August 21, 2025
ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കും മൂന്നിനും ഇടയില്‍ കമ്പനിയുടെ ഒരു യൂനിറ്റില്‍ നിന്ന് നൈട്രജന്‍ ചോരുകയായിരുന്നുവെന്ന് പല്‍ഘര്‍ ജില്ലാ ദുരന്ത നിവാരണ മാനേജ്‌മെന്റ് സെല്‍ മേധാവി വിവേകാനന്ദ് കദം അറിയിച്ചു. സാരമായി പരുക്കേറ്റ ആറുപേരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6.15ഓടെ ഇവരില്‍ നാലുപേര്‍ മരണപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Gas leak at pharma company in Maharashtra; four dead