ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എന്ജിനിയറിങ് (ഗേറ്റ്) 2025-ന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി. ഒക്ടോബർ 11 വരെയാണ് നീട്ടിയത്. നേരത്തെ ഒക്ടോബർ 8 ആയിരുന്നു അവസാന തീയതി. ഇത് രണ്ടാം തവണയാണ് അപേക്ഷാ തീയതി നീട്ടുന്നത്.
പരീക്ഷയ്ക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ gate2025.iitr.ac.in വഴി അപേക്ഷകൾ സമർപ്പിക്കാം. പിഴതുകയോടെ (ലേറ്റ് ഫീ) ഒക്ടോബർ 11വരെ അപേക്ഷിക്കാൻ അവസരമുണ്ടാകും. നിരവധി വിദ്യാർഥികളില്‍ നിന്നും തീയതി നീട്ടണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് നടപടി.
2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷകൾ നടത്തുക. ഫലം മാർച്ച് 19-ന് പ്രഖ്യാപിക്കും. അഡ്മിറ്റ് കാർഡുകൾ ജനുവരി രണ്ടിന് പ്രസിദ്ധീകരിക്കും. ബിരുദാനന്തര എന്ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. എന്ജിനിയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്സ്, ആർട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ സർക്കാർ അംഗീകൃത ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
TAGS : GATE | APPLICATION
SUMMARY : GATE 2025 application date extended again
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…