വാഷിങ്ങ്ടണ്‍: ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവച്ച സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയില്‍ ഇരുവരും ആദ്യഘട്ട വെടിനിര്‍ത്തലില്‍ ധാരണയായെന്നും ട്രംപ് പ്രഖ്യാപിച്ചു. തന്റെ ട്രൂത്ത് പേജിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വേണ്ടിവന്നാല്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാന്‍ നേരിട്ട് ഈജിപ്തിലേക്ക് പോകുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്ക മുന്നോട്ടു വച്ച ഇരുപതിന കരാറിന്റെ ആദ്യഭാഗം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഖത്തറും അറിയിച്ചു. ബന്ദികളെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന പ്രപഖ്യാപനവുമായി ട്രംപിന് പിന്നാലെ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി.
ഇസ്രയേൽ ജയിലുകളിൽ തടവിലാക്കിയ പലസ്തീൻ തടവുകാർക്ക് പകരമായി ഗാസയിലെ ഇസ്രയേൽ ബന്ദികളെ വിട്ടയക്കുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ശക്തവും നിലനിൽക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇതിനെ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ട്രൂത്ത് പേജിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മധ്യസ്ഥത വഹിച്ച ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കും നന്ദി പറഞ്ഞ ട്രംപ് ഇരുപക്ഷത്തുമുള്ളവരെ ഒരുപോലെ പരിഗണിക്കുമെന്നും മേഖലയില്‍ ശക്തവും നീണ്ടുനില്‍ക്കുന്നതുമായ സമാധാനം ഉണ്ടാകുമെന്നും പറഞ്ഞു.
SUMMARY: Gaza peace plan: Trump says Israel and Hamas have agreed to first phase
ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ നടപടി. ബാര്‍ അസോസിയേഷനില്‍ നിന്ന് രാകേഷ് കിഷോറിനെ പുറത്താക്കി.…
കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനം. പാട്യം പത്തായക്കുന്നിലാണ് സ്‌ഫോടനം ഉണ്ടായത്. നടുറോഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. വലിയ ശബ്ദത്തോടെയുള്ള…
തിരുവനന്തപുരം: കാൻസർ രോഗികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും പൊതുഗതാഗത സംവിധാനം സൗജന്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചോദ്യോത്തര…
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയിലെത്തി. സ്വര്‍ണം റെക്കോഡ്…
തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചുകൊന്നു. കരകുളം സ്വദേശിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ കേബിള്‍ മുറുക്കി…
ഭോാപാല്‍: വ്യാജ ചുമമരുന്ന് ദുരന്തത്തില്‍ ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ. കോൾഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ്…