ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്കായി ജിയോ ടെക്നിക്കൽ സർവേ ആരംഭിച്ചു. കെംപാപുര മുതൽ ജെപി നഗർ, മഗഡി റോഡ് എന്നിവ ഉൾപ്പെടുത്തിയാണ് സർവേ ആരംഭിച്ചത്. മൂന്നാം ഘട്ടത്തിൻ്റെ 44.65 കിലോമീറ്റർ സർവേക്കായി മൂന്ന് കമ്പനികൾക്കാണ് ബെംഗളുരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കരാർ നൽകിയത്.
മൈസൂരു റോഡ് സ്റ്റേഷൻ മുതൽ കണ്ഠീരവ സ്റ്റുഡിയോ സ്റ്റേഷൻ വരെ ആദ്യ കമ്പനിയും, ഹൊസഹള്ളി സ്റ്റേഷൻ മുതൽ സുങ്കടക്കട്ടെ ഡിപ്പോ വഴി കടബഗെരെ സ്റ്റേഷൻ വരെ രണ്ടാമത്തെ കമ്പനിയും ജെപി നഗർ നാലാം ഘട്ടം മുതൽ മൈസൂരു റോഡ് സ്റ്റേഷൻ വരെ മൂന്നാമത്തെ കമ്പനിയും സർവേ നടത്തും. കണ്ഠീരവ സ്റ്റുഡിയോയ്ക്കും കെംപാപുര സ്റ്റേഷനും ഇടയിൽ സർവേ നടത്തുന്നതിന് രണ്ടാമത്തെ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. 1.32 കോടി രൂപയുടെ ടെൻഡറാണ് കമ്പനിക്ക് ലഭിച്ചത്. ജെപി നഗർ നാലാം ഘട്ടം മുതൽ മൈസൂരു റോഡ് സ്റ്റേഷൻ വരെയുള്ള സർവ്വേക്ക് 1.32 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സർവേ അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ബിഎംആർസിഎൽ നിർദേശിച്ചിട്ടുണ്ട്.
സർവേ ആരംഭിച്ച് 15 മാസത്തിനുള്ളിൽ റിപ്പോർട്ടും സമർപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ 44.65 കിലോമീറ്റർ ദൂരവും 31 സ്റ്റേഷനുകളുമുള്ള 2 മെട്രോ ഇടനാഴികളാണ് മൂന്നാം ഘട്ടത്തിലുള്ളത്. ജെപി നഗർ നാലാം ഫേസ് മുതൽ കെംപാപുര വരെ 32.15 കിലോമീറ്ററും (21 സ്റ്റേഷൻ), ഹൊസഹള്ളി മുതൽ കഡംബഗരെ വരെ 12.5 കിലോമീറ്ററുമാണ് (9 സ്റ്റേഷൻ) മൂന്നാം ഘട്ടത്തിൽ വരുന്നത്.ഇതോടെ ബെംഗളൂരു നഗരത്തിലെ മെട്രോ സർവീസിന്റെ ആകെ നീളം 220.2 കിലോമീറ്ററാകും.
TAGS: BENGALURU | NAMMA METRO
SUMMARY: Geo survey for namma metro third phase kicked off
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…