പനാജി: പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഗോവ. ആസ്‌ട്രേലിയ ഈ ആശയം നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്തും ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ടൂറിസം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രി റോഹന്‍ ഖാന്റെ പറഞ്ഞു. കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശും കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘മാതാപിതാക്കളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പോലുള്ള സങ്കേതങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയെ വ്യതിചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പലപ്പോഴും വലിയ സാമൂഹിക പ്രശ്‌നങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നത്’. മന്ത്രി പറഞ്ഞു. ‘സാധ്യമെങ്കില്‍, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് സമാനമായ നിരോധനം ഞങ്ങള്‍ നടപ്പിലാക്കും.’ മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. സമാനമായ നടപടികള്‍ പരിഗണിക്കുമെന്ന് നേരത്തെ ആന്ധ്രപ്രദേശ് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല.ആഗോളതലത്തിലുള്ള നിയന്ത്രണങ്ങള്‍ പഠിച്ചതിന് ശേഷം ഒരു മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ആന്ധപ്രദേശില്‍ മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഓസ്ട്രിലേയയില്‍ നിയന്ത്രണം നടപ്പാക്കിയത്. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിരോധിച്ച ആദ്യത്തെ രാജ്യമായി ഓസ്ട്രേലിയ മാറിയിരുന്നു. ലംഘനം നടത്തുന്നവര്‍ക്ക് കടുത്ത പിഴയീടാക്കാനും തീരുമാനിച്ചിരുന്നു.
ഇത്തരമൊരു നിരോധനം സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്നതിന് നിയമപരമായ വെല്ലുവിളികള്‍ ഏറെയാണ്. ഇന്ത്യയിലെ കേന്ദ്ര ഐടി നിയമങ്ങള്‍ക്ക് കീഴില്‍ സംസ്ഥാന തലത്തിലുള്ള ഈ നിയന്ത്രണം നിയമപരമായി നിലനില്‍ക്കുമോ എന്ന് ഗോവ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.
SUMMARY: Goa government plans to ban social media for those under 16
മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡിലെ യുവഗായകരിൽ ഏറ്റവും ശ്രദ്ധേയനായ അരിജിത് സിങ്. പുതിയ പാട്ടുകൾ പാടില്ലെന്ന് ഇൻസ്റ്റാഗ്രാം…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ജ്വല്ലറി കവർച്ച. വിജയപുര ഹലസങ്കി ഭീമാതിരയിലുള്ള മഹാദ്രുദ്ര കാഞ്ചഗർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക ജ്വല്ലറിയിൽ…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് കോണ്‍ഗ്രസില്‍ തീരുമാനം. നയരൂപീകരണ സമിതിയുടേതാണ് തീരുമാനം. എന്നാൽ ഹൈക്കമാൻഡാകും ഇതിൽ അന്തിമ തീരുമാനം…
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തി.…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ എംഎംഇടി ഇംഗ്ലീഷ് പ്രൈമറി ആന്‍റ് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ ആദ്യ യോഗം…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം യുവകേസരി യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം…