16 വയസിന് താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ വേണ്ട; നിരോധനത്തിനൊരുങ്ങി ഗോവ സര്‍ക്കാര്‍

പനാജി: പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഗോവ. ആസ്‌ട്രേലിയ ഈ ആശയം നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്തും ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ടൂറിസം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രി റോഹന്‍ ഖാന്റെ പറഞ്ഞു. കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശും കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘മാതാപിതാക്കളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പോലുള്ള സങ്കേതങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയെ വ്യതിചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പലപ്പോഴും വലിയ സാമൂഹിക പ്രശ്‌നങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നത്’. മന്ത്രി പറഞ്ഞു. ‘സാധ്യമെങ്കില്‍, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് സമാനമായ നിരോധനം ഞങ്ങള്‍ നടപ്പിലാക്കും.’ മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. സമാനമായ നടപടികള്‍ പരിഗണിക്കുമെന്ന് നേരത്തെ ആന്ധ്രപ്രദേശ് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല.ആഗോളതലത്തിലുള്ള നിയന്ത്രണങ്ങള്‍ പഠിച്ചതിന് ശേഷം ഒരു മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ആന്ധപ്രദേശില്‍ മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഓസ്ട്രിലേയയില്‍ നിയന്ത്രണം നടപ്പാക്കിയത്. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ നിരോധിച്ച ആദ്യത്തെ രാജ്യമായി ഓസ്ട്രേലിയ മാറിയിരുന്നു. ലംഘനം നടത്തുന്നവര്‍ക്ക് കടുത്ത പിഴയീടാക്കാനും തീരുമാനിച്ചിരുന്നു.

ഇത്തരമൊരു നിരോധനം സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്നതിന് നിയമപരമായ വെല്ലുവിളികള്‍ ഏറെയാണ്. ഇന്ത്യയിലെ കേന്ദ്ര ഐടി നിയമങ്ങള്‍ക്ക് കീഴില്‍ സംസ്ഥാന തലത്തിലുള്ള ഈ നിയന്ത്രണം നിയമപരമായി നിലനില്‍ക്കുമോ എന്ന് ഗോവ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.
SUMMARY: Goa government plans to ban social media for those under 16

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. 88 വയസായിരുന്നു....

ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്തെ സെൻട്രല്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജയിലുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 'ഓപ്പറേഷൻ തൂഫാൻ'...

മുത്തങ്ങയില്‍ 23 വര്‍ഷം മുമ്പ് പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 22 പ്രതികള്‍ കുറ്റക്കാര്‍; 35 പ്രതികളെ വെറുതെവിട്ടു

വയനാട്: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 22 പ്രതികള്‍ കുറ്റക്കാർ....

ചെങ്ങന്നൂരില്‍ നടുറോഡില്‍ ഉപേക്ഷിച്ചത് രണ്ടായിരത്തോളം ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍

ആലപ്പുഴ: ഓടുന്ന വാഹനത്തില്‍നിന്ന് ഗർഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളിയതായി പരാതി. എംസി...

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,06,040...

ദുബായ്- കൊച്ചി വിമാനം 12 മണിക്കൂറോളം വൈകി; കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ യാത്രക്കാര്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നെടുക്കേണ്ട ദുബായ് കൊച്ചി വിമാനം 12 മണിക്കൂറോളം...

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഭോപ്പാൽ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് രണ്ട് പേര്‍ മരിച്ചു. ഏഴ് പേർ...

ബെംഗളൂരുവിൽ സദാചാര പോലീസിങ്; ബാറ്ററി നിർമാണ യൂണിറ്റിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദിച്ചു

ബെംഗളൂരു: നഗരത്തിൽ സദാചാര പോലീസിങ്ങിന്റെ പേരിൽ നടന്ന ആക്രമണം അക്രമാസക്തമായി. ദൊഡ്ഡബല്ലാപുര...

Related Articles

Popular Categories