ബെംഗളൂരു: ഇടപാടുകാരില്‍ നിന്നും പണയമായി വാങ്ങുന്ന സ്വര്‍ണം മറിച്ചു വിറ്റ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ ഉള്‍പ്പെടെ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം പണയം വാങ്ങി തട്ടിപ്പു നടത്തിയവരാണ് പിടിയിലായത്. പയ്യന്നൂര്‍ മാതമംഗലം കുറ്റൂര്‍ സ്വദേശി സലാം മണക്കാട്ട്, വിദ്യാരണ്യ പുര എംഎസ് പാളയ സര്‍ക്കിളില്‍ എമിറേറ്റ്‌സ് ഗോള്‍ഡ് പാന്‍ ബ്രോക്കേഴ്‌സ് എന്ന സ്ഥാപന ഉടമ അജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
സലാമിന്റെ ഭാര്യ സറീനയും കേസില്‍ പ്രതിയാണ്. തളിപ്പറമ്പ് ചിറവക്ക് മേലോറ ജ്വല്ലറിയുടെ പേരിലാണ് തട്ടിപ്പ്. യശ്വന്തപുര സ്വദേശി ജാബിര്‍ നല്‍കിയ പരാതിയിലാണ് ബെംഗളൂരു പോലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ നടപടി. മുഡിഗെരെയില്‍ എആര്‍ ഗോള്‍ഡ് എന്ന സ്ഥാപന ഉടമയായ ജാബിര്‍ ഇടനില നിന്ന് ഇയാളുടെ കുടുംബക്കാരോടും സുഹൃത്തുക്കളും ഉള്‍പ്പെടെ 41 പേരില്‍ നിന്ന് അഞ്ച് കിലോഗ്രാം സ്വര്‍ണം സലാമും അജിത്തും പണയം വാങ്ങിയിരുന്നു.
അടുത്തിടെ സ്വര്‍ണ്ണവില കുത്തനെ ഉയര്‍ന്നതോടെ ഇതില്‍ ഒരാള്‍ പണയം എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇടപാടുകാരില്‍ നിന്നും പണയമായി വാങ്ങുന്ന സ്വര്‍ണം ഇവരറിയാതെ മറിച്ചു വില്‍ക്കുന്നതാണ് തട്ടിപ്പ് രീതി. ഇത്തരത്തില്‍ ബെംഗളൂരു, മംഗളൂരു, കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ തട്ടിപ്പ് സംഘം നടന്നത്തിയതായും പോലീസ് കണ്ടെത്തി. തളിപ്പറമ്പ് പോലീസില്‍ ഉള്‍പ്പെടെ കേരളത്തില്‍ 1400 പേര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണ്ണവിലയുടെ 70-80 ശതമാനമാണ് ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്. ഇവര്‍ നേരിട്ട് വീടുകളില്‍ എത്തിയാണ് സ്വര്‍ണപ്പണയം വാങ്ങിയിരുന്നത്.
SUMMARY: Gold jewellery scam: Two Malayalis arrested in Bengaluru
കൊല്ലം: നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ, തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ…
കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം…
ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീല്‍ ഇമാം ജാമ്യാപേക്ഷ പിൻവലിച്ചു. സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന…
തിരുവനന്തപുരം: സ്വര്‍ണത്തിന് കേരളത്തില്‍ വന്‍ വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 94,520 രൂപയിലെത്തി, ഗ്രാമിന് 50 രൂപ അധികം…
കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റില്‍. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. യുഡിഎഫ് മാർച്ചിന്…
കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തിലെ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി…