തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുതിപ്പ്. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11,445 രൂപയിലെത്തി. പവന്‍ വില 91,560 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 90 രൂപയുടെ വര്‍ധനയില്‍ 9,415 രൂപയായി. പവന്‍ വില 75,320 രൂപയും. ഇന്നലെ വലിയ തോതിൽ ഇടിഞ്ഞ വിലയാണ് ഇന്ന് കുതിച്ച് കയറിയിരിക്കുന്നത്.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11445 രൂപയായി. 14 കാരറ്റ് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7335 രൂപയിലെത്തി. അതേസമയം, 9 കാരറ്റ് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4730 രൂപയായി. വെള്ളിവില 163 രൂപയാണ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,560 രൂപയാണെങ്കിലും പണിക്കൂലിയുൾപ്പെടെ സ്വർണം വാങ്ങാൻ കൂടുതൽ പണം നൽകേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 99,162 രൂപയാകും.
അതേസമയം, ലോക വിപണിയിൽ സ്വർണത്തിന്റെ വില കുറഞ്ഞു.ഡോളർ കരുത്താർജിച്ചതും നിക്ഷേപകർ ഫെഡറൽ ബാങ്ക് വായ്പ പലിശനിരക്കിനായി കാത്തുനിൽക്കുന്നതുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളറിലെത്തി. യു.എസ് ഗോൾഡ്ഫ്യൂച്ചർ നിരക്ക് 0.1ശതമാനം ഇടിഞ്ഞ് 4,061.60 ഡോളറായി.
SUMMARY: Gold prices rose sharply in Kerala
SUMMARY: Gold prices rose sharply in Kerala













