കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. 1.7 കിലോ വരുന്ന സ്വര്‍ണ സംയുക്തത്തിന് 1.65 കോടി രൂപ വില മതിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശുചീകരണ തൊഴിലാളിയാണ് മിശ്രിത രൂപത്തിലായിരുന്ന സ്വര്‍ണം കണ്ടെത്തിയത്. ഉടന്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്വര്‍ണമിശ്രിതം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം പേക്ഷിച്ചതെന്നാണ് സംശയം. പിടിക്കപ്പെടുമെന്നു കരുതി ഉപേക്ഷിച്ചതോ, ജീവനക്കാരെ സ്വാധീനിച്ച് പുറത്തു കടത്താന്‍ ലക്ഷ്യമിട്ട് ഒളിപ്പിചതോ ആകാനാണ് സാധ്യത. സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു.
SUMMARY: Gold worth Rs. 1.5 crore found abandoned at Karipur airport