ബെംഗളൂരു: സംസ്ഥാനത്തിന്റെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവീസിന് ഇന്ന് തുടക്കമാകും. ആദ്യത്തെ സർവീസിന് പ്രൈഡ് ഓഫ് കർണാടകയെന്നാണ് പേരിട്ടിരിക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് ബന്ദിപുർ, മൈസൂരു, ഹലേബീഡു, ചിക്കമഗളുരു, ഹംപി, ഗോവ എന്നിവിടങ്ങളിലേക്കാണ് ഇന്ന് യാത്ര ആരംഭിക്കുന്നത്. 5 രാത്രിയും 6 പകലുമായിരിക്കും ട്രിപ്പിൽ ഉൾപെടുത്തുക. രണ്ടാമത്തെ സർവീസ് ജുവൽസ് ഓഫ് സൗത്ത് ഡിസംബർ 21ന് ബെംഗളൂരുവിൽ നിന്ന് മൈസൂരു, കാഞ്ചീപുരം, മഹാബലിപുരം, തഞ്ചാവൂർ, ചെട്ടിനാട്, കൊച്ചി, ചേർത്തല എന്നിവിടങ്ങളിലേക്ക് പുറപ്പെടും. 5 രാത്രിയും 6 പകലും കൊണ്ട് ട്രെയിൻ യാത്ര പൂർത്തിയാക്കും.
ജനുവരി 4, ഫെബ്രുവരി ഒന്ന്, മാർച്ച് ഒന്ന് തീയതികളിൽ പ്രൈഡ് ഓഫ് കർണാടക സർവീസുകളുണ്ടാകും. ഫെബ്രുവരി 15ന് ജുവൽസ് ഓഫ് സൗത്ത് ട്രെയിൻ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു.
TAGS: BENGALURU | GOLDEN CHARIOT
SUMMARY: Golden chariot service from bangalore to kickstart today
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…