സാന്‍ ഫ്രാന്‍സിസ്‌കോ: ടെക്ജൈന്റ് ഗൂഗിളിന്റെ ഫീച്ചര്‍ ട്രാക്കിംഗ് ആപ്പ് ഉപയോഗം വഴി കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചുവെന്ന കേസില്‍ 425 മില്യണ്‍ ഡോളര്‍ പിഴ ചുമത്താനാണ് യുഎസ് ജൂറിയുടെ ഉത്തരവ്. അക്കൗണ്ട് ക്രമീകരണങ്ങള്‍ മാറ്റിയിട്ടും മൂന്നാം കക്ഷി ആപ്പുകളില്‍ നിന്ന് ഡാറ്റ ശേഖരിക്കുന്നത് തുടരുകയാണെന്ന ഒരു കൂട്ടം ഗൂഗിള്‍ ഉപയോക്താക്കളുടെ ഹർജിയിലാണ് ബുധനാഴ്ച സാൻ ഫ്രാൻസിസ്കോയിലെ ജൂറി വിധി പ്രസ്താവിച്ചത്.
എന്നാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തീരുമാനം തെറ്റിദ്ധരിക്കപ്പെട്ടതായും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും ഗൂഗിള്‍ പറഞ്ഞു. വെബ് & ആപ്പ് ആക്ടിവിറ്റി ക്രമീകരണങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്വകാര്യതാ ഉറപ്പുകള്‍ ലംഘിച്ചുകൊണ്ട് ഗൂഗിള്‍ ഉപയോക്താക്കളുടെ മൊബൈല്‍ ആപ്പ് ആക്ടിവിറ്റി ഡാറ്റ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്തുവെന്ന് ഉപയോക്താക്കള്‍ വാദിച്ചു. 2020 ജൂലൈയില്‍ ഫയല്‍ ചെയ്ത കേസില്‍ ഏകദേശം 98 ദശലക്ഷം ഗൂഗിള്‍ ഉപയോക്താക്കള്‍ ഉള്‍പ്പെടുന്നു.
വിചാരണക്കിടെ, ശേഖരിച്ച ഡാറ്റകള്‍ ‘വ്യക്തിപരമല്ലാത്തത്’ എന്നും ‘അപരനാമം’ എന്നും ‘വേർതിരിച്ചതും സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ സ്ഥലങ്ങളില്‍’ സൂക്ഷിച്ചിരിക്കുന്നതാണെന്നും ഗൂഗിള്‍ വാദിച്ചു. സ്വകാര്യതയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഗൂഗിള്‍ അടുത്തിടെ നേരിട്ടിട്ടുണ്ട്. സമ്മതമില്ലാതെ താമസക്കാരുടെ മുഖവും വോയ്‌സ്‌പ്രിന്റുകളും ശേഖരിച്ചതിനും ഉപയോക്താക്കളുടെ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്തതിനും മെയ് മാസത്തില്‍ ടെക്സസ് സംസ്ഥാനത്തിന് 1.375 ബില്യണ്‍ ഡോളർ നല്‍കാൻ ഗൂഗിള്‍ സമ്മതിച്ചിരുന്നു.
SUMMARY: Google fined $425 million for privacy violations