ബെംഗളൂരു: വഖഫ് മന്ത്രി ബി. ഇസഡ്. സമീർ അഹമ്മദ് ഖാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ ഗവർണർ താവർചന്ദ് ഗെലോട്ട് നിർദേശിച്ചു. സംസ്ഥാന സ്‌പെഷ്യൽ സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന് ഇത് സംബന്ധിച്ച് ഗവർണർ കത്തയച്ചു. ഹൈക്കോടതി വിധിക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് നടപടി.
ഇക്കഴിഞ്ഞ സെപ്റ്റംബർ 26 ന് മാധ്യമ ചർച്ചയ്‌ക്കിടെ സമീർ അഹമ്മദ് ഖാൻ നടത്തിയ അഭിപ്രായങ്ങളെ തുടർന്നാണ് നടപടി. മുഡ കേസ് സംബന്ധിച്ച ഹൈക്കോടതി വിധിയെ രാഷ്‌ട്രീയ വിധിയാണെന്ന് മന്ത്രി പരാമർശിച്ചിരുന്നു.
ഇത്തരമൊരു പരാമർശം കോടതിയുടെ അധികാരത്തെയും അന്തസ്സിനെയും തുരങ്കം വയ്‌ക്കുന്നതാണെന്ന് ആരോപിച്ച് കോടതിയലക്ഷ്യത്തിന് ചൂണ്ടിക്കാട്ടി ഖാനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എബ്രഹാം ടി.ജെ. ഗവർണർക്ക് പരാതി നൽകിയിരുന്നു. പരാതി വിശദമായി പഠിച്ചതായും പ്രഥമദൃഷ്ട്യാ മന്ത്രിയുടെ പരാമർശം കുറ്റകരമാണെന്നും ഗവർണർ വ്യക്തമാക്കി.
TAGS: KARNATAKA | ZAMEER AHMED KHAN
SUMMARY: Karnataka governor seeks contempt of court against minister for remarks on HC
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…