Categories: KARNATAKATOP NEWS

വാണിജ്യ സ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ബേക്കറികൾ, മാളുകൾ, പലചരക്ക് കടകൾ, പഴം-പച്ചക്കറി സ്റ്റാളുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ചൊവ്വാഴ്ച ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് മാർഗനിർദേശം പുറത്തിറക്കിയത്.

ഹോട്ടലുകളും റസ്റ്റോറൻ്റുകളും അവയുടെ രജിസ്ട്രേഷനും പെർമിറ്റും സന്ദർശകർക്ക് കാണുന്ന വിധത്തിൽ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും, അവ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദേശമുണ്ട്. സ്ഥാപനങ്ങൾ സുരക്ഷാ റിപ്പോർട്ടും പ്രവർത്തനാനുമതിക്കായി ലൈസൻസും നേടണം. ഭക്ഷ്യ ഉൽപന്നങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ വൃത്തിയുള്ളതായിരിക്കണം. വിഭവങ്ങളിൽ അജിനോമോട്ടോ അല്ലെങ്കിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്നിവ ചേർക്കാൻ പാടുള്ളതല്ല.

പച്ചക്കറി വിൽക്കുന്നവർ പെർമിറ്റ് വാങ്ങുകയും പച്ചക്കറികൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ കീടനാശിനി നിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. പച്ചക്കറികൾക്ക് കൃത്രിമ നിറം നൽകുന്നുണ്ടോയെന്ന് ബന്ധപ്പെട്ട അധികൃതർ പരിശോധിക്കുകയും വേണം. ബേക്കറികളും കേക്ക് നിർമ്മാതാക്കളും മധുരപലഹാര നിർമ്മാതാക്കളും ഇവയിൽ ദ്രാവക നൈട്രജൻ ഉപയോഗിക്കരുതെന്ന് കർശന നിർദേശമുണ്ട്. കൂടാതെ കേക്കുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കരുത്.

മാളുകളും ഭക്ഷ്യ ഉൽപന്നങ്ങളിൽ മായം ചേർക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഭക്ഷ്യ ഉൽപന്നങ്ങൾ നൽകുന്ന ഔട്ട്‌ലെറ്റുകൾ നിർബന്ധമായും അതാത് കോർപറേഷനുകളിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.

TAGS: KARNATAKA | GUIDELINES
SUMMARY: New rules for bakeries, hotels and malls for maintaining quality of food products

Savre Digital

Recent Posts

കേരളത്തിൽ സ്വർണവില കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ്…

28 minutes ago

ബെംഗളൂരൂ-എറണാകുളം വന്ദേഭാരത്; ഷെഡ്യൂൾ പുറത്തിറക്കി, കെ.എസ്. ആര്‍ ബെംഗളൂരുവിന് പുറമേ കെ. ആര്‍ പുരത്തും സ്റ്റോപ്പ്, കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ

തിരുവനന്തപുരം: എറണാകുളത്ത് നിന്ന് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ…

1 hour ago

മലപ്പുറത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറം: വള്ളൂവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് വെളിച്ചെണ്ണ മില്ലിൽ തീപിടിത്തമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് മില്ലിനുള്ളിൽ…

3 hours ago

ശബരിമല സ്വർണക്കൊള്ള; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ്…

3 hours ago

നോർക്ക ഇൻഷുറൻസ്: അപേക്ഷ സമർപ്പിച്ചു

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ ഘട്ടം ഘട്ടമായി ശേഖരിച്ചുകൊണ്ടിരിക്കുന്ന നോർക്ക ഇൻഷുറൻസിനു വേണ്ടിയുള്ള അപേക്ഷ ഫോമുകൾ നോർക്ക ഡെവലപ്മെന്റ് ഓഫീസർ…

3 hours ago

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം…

3 hours ago