ബെംഗളൂരു: നാഗസാന്ദ്ര മുതൽ മാധവര വരെയുള്ള മെട്രോ റീച്ച്-3 എക്സ്റ്റൻഷൻ ലൈനിൽ സിഗ്നലിംഗ് പരിശോധന നടത്തുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം വരുത്തിയതായി ബിഎംആർസിഎൽ അറിയിച്ചു. പീനിയ ഇൻഡസ്ട്രി, നാഗസാന്ദ്ര സ്റ്റേഷനുകൾക്കിടയിലുള്ള സർവീസ് സമയത്തിലാണ് മാറ്റം.
ഓഗസ്റ്റ് 14ന് പീനിയ ഇൻഡസ്‌ട്രിയിൽ ഏരിയയിൽ നിന്നുള്ള ആദ്യ മെട്രോ ട്രെയിൻ രാവിലെ 6 മണിക്കാണ് (രാവിലെ 5 ന് പകരം) പുറപ്പെടുക. അവസാന ട്രെയിൻ രാത്രി 10 മണിക്കാണ് (രാത്രി 11 മണിക്ക് പകരം) സർവീസ് നടത്തുക. ഓഗസ്റ്റ് 15ന് പീനിയ ഇൻഡസ്‌ട്രിയിൽ ഏരിയയിൽ നിന്നുള്ള ആദ്യ ട്രെയിൻ 5 മണിക്ക് പകരം രാവിലെ 6 മണിക്ക് പുറപ്പെടും. ഇതേദിവസം നാഗസാന്ദ്രയിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 10 മണിക്കാണ് (11.05 ന് പകരം) പുറപ്പെടുക. ഓഗസ്റ്റ് 14, 15 തീയതികളിൽ നാഗസാന്ദ്രയിൽ നിന്നുള്ള ആദ്യ ട്രെയിൻ 6 മണിക്ക് പുറപ്പെടും.
14ന് പീനിയ ഇൻഡസ്ട്രിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള അവസാന ട്രെയിൻ രാത്രി 11.12 ന് സർവീസ് നടത്തും. ഓഗസ്റ്റ് 14, 15 തീയതികളിൽ പീനിയ ഇൻഡസ്ട്രിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ആദ്യ ട്രെയിൻ രാവിലെ 5 മണിക്കായിരിക്കും പുറപ്പെടുക. ഈ കാലയളവിൽ പർപ്പിൾ ലൈൻ സർവീസുകൾ പതിവുപോലെ നടക്കും.
TAGS: BENGALURU | NAMMA METRO
SUMMARY: Green line service timing changed for two days
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…