Categories: SPORTSTOP NEWS

ഐപിഎൽ; കൊൽക്കത്തക്കെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റണ്‍സിന് തോല്‍പ്പിച്ചു. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 159ല്‍ അവസാനിച്ചു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 119 റണ്‍സ് എടുക്കുന്നതിനിടെ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. അജിന്‍ക്യാ രഹാനെ അര്‍ധ സെഞ്ച്വറി നേടി. ആദ്യ ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റ് ടീമിന് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അജിന്‍ക്യ രഹാനെ – സുനില്‍ നരേന്‍ കൂട്ടുകെട്ടില്‍ 41 റണ്‍സ് ടീം കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേയില്‍ നരേന്‍ പുറത്തായി. റഷീദ് ഖാനാണ് വിക്കറ്റ് നേടിയത്. 17 റണ്‍സാണ് നരേന്‍ നേടിയത്. വെങ്കിടേഷ് അയ്യരുടെ വിക്കറ്റാണ് മൂന്നാമതായി നഷ്ടപ്പെട്ടത്. സായി കിഷോറിനായിരുന്നു വിക്കറ്റ്.

പിന്നാലെ 50 റണ്‍സ് നേടിയ രഹാനെയെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താക്കി. തുടര്‍ന്ന് റസലും റിങ്കുവും ചേര്‍ന്ന് 27 റണ്‍സ് നേടിയെങ്കിലും റാഷിദ് ഖാന്‍ റസലിനെ പുറത്താക്കി. പിന്നാലെ രമണ്‍ദീപിനെയും മോയിന്‍ അലിയെയും ഒരേ ഓവറില്‍ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഞെട്ടിച്ചു. ശേഷം ക്രീസിലുണ്ടായിരുന്നത് റിങ്കുവും ഇംപാക്ട് സബ് ആയി 9ാമനായി ഇറങ്ങിയ അംഗ്കൃഷ് രഘുവംശിയുമായിരുന്നു. ഈ കൂട്ടുകെട്ട് 16 പന്തില്‍ 32 റണ്‍സ് നേടി. അവസാന ഓവറില്‍ ഇഷാന്ത് ശര്‍മ റിങ്കുവിനെ പുറത്താക്കി ഈ കൂട്ടുകെട്ടിനും തടയിട്ടു. റിങ്കു 17 റണ്‍സ് നേടിയപ്പോള്‍ അംഗ്കൃഷ് രഘുവംശി 13 പന്തില്‍ 27 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. 90 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

TAGS: SPORTS | IPL
SUMMARY: Gujarat won against Kolkatha in Ipl

Savre Digital

Recent Posts

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം. ഓഗസ്റ്റ്10 വരെ കോറമംഗലയിലുള്ള സെന്റ്…

4 minutes ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

21 minutes ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

39 minutes ago

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…

59 minutes ago

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

3 hours ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

3 hours ago