ബെംഗളൂരു: അണുബാധയെ തുടര്‍ന്ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ആരോഗ്യ നിലയില്‍ പുരോഗതി. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് (ഐസിയു) അദ്ദേഹത്തെ സാധാരണ വാര്‍ഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കടുത്ത പനിയും മൂത്രനാളിയിലെ അണുബാധയെ തുടര്‍ന്നുമാണ് അദ്ദേഹത്തെ ബെംഗളൂരു ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലുള്ള മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ അദ്ദേഹത്തെ മെഡിക്കല്‍ വിഭാഗത്തിലേക്കാണ് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘം പുരോഗതി നിരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ സന്ദര്‍ശിക്കുന്നുണ്ട്.
SUMMARY: H.D. Deve Gowda’s health condition improves; shifted from ICU