ന്യൂഡൽഹി: ഹർ ഘർ തിരംഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും. രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ക്യാമ്പെയ്ൻ. കഴിഞ്ഞ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമ്പെയ്ൻ ആഹ്വാനം ചെയ്തിരുന്നു.
ഓഗസ്റ്റ് 11 മുതൽ 13 വരെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തിരംഗ യാത്രകൾ സംഘടിപ്പിക്കും. 14-ന് എല്ലാ ജില്ലകളിലും വിഭജന അനുസ്മരണ ദിനം നിശബ്ദ മാർച്ചോടെ ആചരിക്കുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. രാജ്യത്തെ എല്ലാ ബൂത്തുകളിലും ത്രിവർണ പതാക എത്തുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പതാക ഉയർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കിടാനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.
Hargartiranga.com എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രങ്ങളും വീഡിയോകളും പങ്കുവയ്‌ക്കേണ്ടത്. ഉടൻ തന്നെ സർട്ടിഫിക്കറ്റും ഫോണിലെത്തും. ഇതോടെ ചിത്രം അയക്കുന്നയാൾ ക്യാമ്പെയ്നിന്റെ ഭാഗമാകും. 2022 മുതലാണ് ബിജെപിയുടെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ ഹർഘർ തിരംഗ ക്യാമ്പെയ്ൻ നടത്തുന്നത്.
TAGS: INDIA | HAR GHAR TIRANGA
SUMMARY: Nation to kickstart har ghar tiranga campaign from today
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…