ഹരിയാന സർക്കാർ വിവിധ സര്‍ക്കാര്‍ ജോലികളില്‍ അഗ്നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. കോണ്‍സ്റ്റബിള്‍, മൈനിംഗ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയില്‍ വാർഡൻ, സ്‌പെഷ്യല്‍ പോലീസ് ഓഫീസർ എന്നീ തസ്തികകളില്‍ അഗ്നിവീറുകള്‍ക്ക് സർക്കാർ 10 ശതമാനം സംവരണം നല്‍കുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ചണ്ഡീഗഡില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗ്രൂപ്പ് സി, ഡി തസ്തികകളില്‍ മൂന്ന് വർഷത്തെ പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഗ്നിവീറുകളുടെ ആദ്യ ബാച്ചില്‍ ഈ പ്രായപരിധിയില്‍ ഇളവ് അഞ്ച് വർഷമായിരിക്കും. സ്വകാര്യ മേഖലയിലെ റിക്രൂട്ട്‌മെന്‍റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏതെങ്കിലും വ്യവസായ യൂനിറ്റ് പ്രതിമാസം 30,000 രൂപയില്‍ കൂടുതല്‍ ശമ്പളം അഗ്നിവീറിന് നല്‍കിയാല്‍, സർക്കാർ ആ യൂനിറ്റിന് പ്രതിവർഷം 60,000 രൂപ സബ്‌സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
TAGS : HARIYANA | AGNIVEER | JOB
SUMMARY : Haryana government has announced reservation in government jobs for Agniveers
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…