Categories: NATIONALTOP NEWS

അലോപ്പതിക്കെതിരായ പരാമർശം പിൻവലിക്കണം; ബാബ രാംദേവിനോട് ഹൈക്കോടതി

ന്യൂഡൽഹി: അലോപ്പതിക്കെതിരായ വിവാദ പരാമർശം പിൻവലിക്കണമെന്ന് പതഞ്ജലി സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവിനോട് ഡൽഹി ഹൈക്കോടതി. പതഞ്ജലിയുടെ കൊറോണിൽ കോവിഡിനുള്ള മരുന്നാണെന്ന അവകാശവാദം പിൻവലിക്കാനും നിർദേശമുണ്ട്. അലോപ്പതി മരുന്നുകളും ഡോക്‌ടർമാരും കോവിഡ് മരണത്തിന് കാരണമായതായി ആരോപിക്കുന്ന പോസ്റ്റുകൾ മൂന്ന് ദിവസത്തിനകം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കാനാണ് നിർദേശം.

പതഞ്ജലിയുടെ കൊറോണിൽ ഉപയോഗിക്കുന്നതിലൂടെ കോവിഡ് ഭേദമാകുമെന്ന് ബാബ രാംദേവ് അവകാശവാദമുന്നയിച്ചിരുന്നു. അതേസമയം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്ന് എന്ന ലൈസൻസാണ് ഈ ടാബ്‌ലെറ്റിനുള്ളത്. ഇതിനെയാണ് കോവിഡ് ഭേദമാക്കാനുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് പതഞ്ജലി പരസ്യം ചെയ്യുന്നത്.

പതഞ്ജലിയുടെ മരുന്നുകൾക്ക് പരസ്യം ചെയ്യാൻ ഇവരെ ഇനിയും അനുവദിച്ചാൽ, അത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാക്കുന്നതിനൊപ്പം ആയുർവേദത്തിൻ്റെ പ്രശസ്‌തിക്ക് തന്നെ മങ്ങലേൽക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇതിനെ തുടർന്നാണ് കോടതി നടപടി.

പതഞ്ജലിയുടെ മരുന്നുകൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് അലോപ്പതി മരുന്നുകളാണ് കോവിഡ് മരണം വർധിക്കുന്നതിന് കാരണമായതെന്ന് ആരോപിക്കുന്ന പ്രസ്‌താവനകളും പോസ്റ്റുകളുമാണ് പതഞ്ജലി പുറത്തിറക്കിയത്. ഡോക്‌ടർമാരുടെ വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് ഉത്തരവ്.

TAGS: HIGH COURT | BABA RAMDEV
SUMMARY: Delhi court orders Baba Ramdev to remove claims promoting Coronil as Covid-19 ‘cure’

Savre Digital

Recent Posts

ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച്‌ വീണു; അച്ഛനും മകള്‍ക്കും പരുക്ക്

കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍…

23 minutes ago

മലപ്പുറത്ത് കനത്ത മഴയില്‍ കോഴി ഫാമില്‍ വെള്ളം കയറി; 2000 കോഴികള്‍ ചത്തതായി റിപ്പോര്‍ട്ട്

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ…

58 minutes ago

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…

5 hours ago

കേരളസമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…

6 hours ago

പേമാരിക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…

6 hours ago