ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം മല്ലേശ്വരം സോണ്‍ ഡിമെന്‍ഷ്യ ഇന്ത്യ അലയ്യന്‍സുമായി (ഡിഐഎ) സഹകരിച്ച് അല്‍സിമേഴ്സ്-ഡിമെന്‍ഷ്യ എന്ന വിഷയത്തില്‍ സെമിനാറും അവലോകന ക്യാമ്പും സംഘടിപ്പിച്ചു. വിദ്യാരണ്യപുര, ദോഡ്ഡ ബൊമസന്ദ്ര കെ.എന്‍.ഇ പബ്ലിക് സ്‌കൂളില്‍ നടന്ന ക്യാമ്പ് ഡോ. അനു കെ എന്‍, ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു.
ക്യാമ്പില്‍ മസ്തിഷ്‌ക്ക അവബോധം, ഓര്‍മശക്തി എന്നീ പരിശോധനകളും ഉണ്ടായിരുന്നു. എഴുപതോളം അംഗങ്ങള്‍ പങ്കെടടുത്ത ക്യാമ്പിന് ഡിമെന്‍ഷ്യ ഇന്ത്യയില്‍ നിന്നുള്ള മനശാസ്ത്രജ്ഞന്‍മാര്‍ നേതൃത്വം നല്‍കി. കെ.എന്‍.ഇ.ട്രസ്റ്റ് സെക്രട്ടറി ജൈജോ ജോസഫ്, സമാജം അസിസ്റ്റന്റ് സെക്രട്ടറി വി എല്‍ ജോസഫ്, സോണ്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, വനിതാ വിഭാഗം അധ്യക്ഷ സുധ സുധീര്‍, കണ്‍വീനര്‍ ശോഭ പുഷ്പരാജ്, രാജഗോപാല്‍ എം, സി എച്ച് പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ആശംസകള്‍ അറിയിച്ചു. ഡിമെന്‍ഷ്യ ഇന്ത്യ അലയന്‍സിലെ വിദഗ്ധരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
SUMMARY: Health seminar organized
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…