തിരുവനന്തപുരം: കേരളത്തിൽ കടുത്തചൂട് തുടരുന്നതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. ഉഷ്ണ തരംഗ സാധ്യതയുടെ പശ്ചാത്തലത്തില്‍ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കളക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
കൊല്ലം ജില്ലയില്‍ ഏപ്രില്‍ 29 വരെ എല്ലാ സ്വകാര്യ ട്യൂഷന്‍ ക്ലാസുകള്‍ക്കും അവധിക്കാല ക്ലാസുകള്‍ക്കും ക്യാമ്പുകള്‍ക്കും നിരോധനമുണ്ട്. കുട്ടികള്‍ നേരിട്ട് പങ്കെടുക്കുന്ന ക്ലാസുകള്‍ക്കാണ് ബാധകം. പകല്‍ സമയം പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, അതിഥി തൊഴിലാളികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ എന്നിവര്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാന്‍ വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സൂര്യാഘാതം, ചൂട് മൂലമുള്ള രോഗങ്ങള്‍ എന്നിവ നേരിടാന്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായിരിക്കണം. ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങള്‍ അതത് ദിവസം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി പങ്കുവെക്കണം – എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
പ്രധാന ട്രാഫിക് സിഗ്‌നലുകളിലും മാര്‍ക്കറ്റുകളിലും ഗ്രീന്‍ ഷെയ്ഡ് നെറ്റുകള്‍ സ്ഥാപിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍പ്പന്തലുകള്‍ വഴി ശുദ്ധജല വിതരണം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഉള്‍നാടന്‍, ആഴക്കടല്‍ മത്സ്യത്തൊഴിലാളികള്‍ പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. തീപിടുത്ത സാധ്യത യുള്ളതിനാല്‍ അഗ്നിരക്ഷാ സേനയും വന്യമൃഗാക്രമണങ്ങള്‍ നേരിടാന്‍ വനം വകുപ്പും സജ്ജമായിരിക്കണം – എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തൃശൂരിൽ ജില്ലയിലെ സ്കൂളുകൾ, കോളജുകൾ (പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 23നും 24നും ഉഷ്ണതരംഗസാധ്യതക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലുമാണ് തീരുമാനം.
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും.
SUMMARY: Heatwave warning in three districts, holiday in two districts
ബെംഗളൂരു: യുഎസ് വാഷിങ്ടൻ സ്വദേശിനി പീഡനത്തിന് ഇരയായ കുടകിലെ കുട്ടയിലെ ദേവി വില്ല ഹോംസ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി.…
ബെംഗളൂരു : ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെ 3 പേർക്ക് ബാഗൽക്കോട്ട് സർവകലാശാല ഓണററി ഡോക്ടറേറ്റ്. വെള്ളിയാഴ്ച നടക്കുന്ന…
ബെംഗളൂരു: റാന്നി ചുങ്കപ്പാറ വാളോട്ടിക്കൽ സുസൻ ഐസക് (ജെസി-67) ബെംഗളൂരുവില്‍ അന്തരിച്ചു. മത്തിക്കരെ ഗോകുല രഘുറാം റീജൻസിയിലായിരുന്നു താമസം. സംസ്കാരം…
തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ…
മുംബൈ: സീസണിലെ രണ്ടാം സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയപ്പോൾ ചെന്നൈ സൂപ്പർകിങ്സിന് മുംബൈ ഇന്ത്യൻസിനെതിരെ 103 റൺസിന്റെ തകർപ്പൻ വിജയം.…
വാഷിംഗ്ടൺ: അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് പടക്കപ്പൽ വ്യൂഹം പശ്ചിമേഷ്യയിൽ എത്തിയതായി അമേരിക്കൻ സൈന്യം. ഇതോടെ ഈ മേഖലയിൽ…