ന്യൂഡൽഹി: മറ്റു രാജ്യങ്ങളിലേക്ക് ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്രചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി ട്രാൻസിറ്റ് വിസ വേണ്ട. ഏപ്രിൽ 10 മുതൽ മുൻകൂർ പ്രാബല്യത്തോടെയാണിത്. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോണും മുംബയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രാമദ്ധ്യേ ഫ്രഞ്ച് വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര മേഖലയിൽ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് സാധാരണ പാസ്‌പോർട്ട് മതിയാകും.
ഫ്രഞ്ച് വിമാനത്താവളങ്ങള്‍ ട്രാന്‍സിറ്റ് ഹബ്ബുകളായി ഉപയോഗിക്കുന്ന ഇന്ത്യന്‍ യാത്രക്കാരുടെ യാത്ര കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. വിദേശ പൗരന്മാര്‍ ഫ്രാന്‍സിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച മുന്‍കാല വിസ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്. ഫ്രാന്‍സിന്റെ തീരുമാനം ഇന്ത്യ സ്വാഗതം ചെയ്തു.
ബെംഗളൂരു: യുഎസ് വാഷിങ്ടൻ സ്വദേശിനി പീഡനത്തിന് ഇരയായ കുടകിലെ കുട്ടയിലെ ദേവി വില്ല ഹോംസ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി.…
ബെംഗളൂരു : ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെ 3 പേർക്ക് ബാഗൽക്കോട്ട് സർവകലാശാല ഓണററി ഡോക്ടറേറ്റ്. വെള്ളിയാഴ്ച നടക്കുന്ന…
ബെംഗളൂരു: റാന്നി ചുങ്കപ്പാറ വാളോട്ടിക്കൽ സുസൻ ഐസക് (ജെസി-67) ബെംഗളൂരുവില്‍ അന്തരിച്ചു. മത്തിക്കരെ ഗോകുല രഘുറാം റീജൻസിയിലായിരുന്നു താമസം. സംസ്കാരം…
തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ…
മുംബൈ: സീസണിലെ രണ്ടാം സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയപ്പോൾ ചെന്നൈ സൂപ്പർകിങ്സിന് മുംബൈ ഇന്ത്യൻസിനെതിരെ 103 റൺസിന്റെ തകർപ്പൻ വിജയം.…
വാഷിംഗ്ടൺ: അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് പടക്കപ്പൽ വ്യൂഹം പശ്ചിമേഷ്യയിൽ എത്തിയതായി അമേരിക്കൻ സൈന്യം. ഇതോടെ ഈ മേഖലയിൽ…