മുംബൈ: മുംബൈയിൽ കനത്തമഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡ്- റെയിൽ ഗതാഗതം പ്രതിസന്ധിയിലായി. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുംബൈയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ത്താതെ പെയ്ത മഴയില്‍ നഗരത്തിലെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. റെയില്‍വെ സ്റ്റേഷനുകളിലടക്കം നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ടായി.
വൈകിട്ട് 5:30 നും 8:30 നും ഇടയില്‍, മുംബൈയിലെ പല പ്രദേശങ്ങളിലും 100 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. മുളുന്ദ്, ഘാട്‌കോപ്പര്‍, വോര്‍ളി, ചെംപൂര്‍ എന്നിവിടങ്ങളിലാണ് ശക്തമായ ലഭിച്ചത്. പ്രതികൂല കാലാവസ്ഥ കാരണം നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ക്കും തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. എയര്‍ലൈനുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
പുണെ നഗരത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിൽ പിംപ്രി ചിഞ്ച്‌വാഡിലെയും എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു.
<BR>
TAGS : HEAVY RAIN | MAHARASHTRA
SUMMARY : Heavy rain in Mumbai; Red Alert; Flights have been diverted and educational institutes have a holiday today
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…