ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കാലപ്രശ്നങ്ങൾ നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നഗരത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെതുടർന്ന് പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിലവിൽ കാലവർഷം തുടങ്ങിയിട്ടില്ല. വേനൽമഴയ്ക്ക് തന്നെ നഗരത്തിലെ മഴവെള്ളപ്രശ്നം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ എങ്ങനെ മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പദ്ധതികൾ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ബെംഗളൂരുവിൽ തിങ്കളാഴ്ച പുലർച്ചെ പെയ്ത കനത്ത മഴ നഗരത്തിന്റെ ചില ഭാഗങ്ങളെ സാരമായി ബാധിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. നഗരത്തിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. പല സ്ഥലങ്ങളിലും അണ്ടർപാസുകൾ വെള്ളത്തിനടിയിലായതിനാൽ, മിക്ക ഐടി ജീവനക്കാരും വർക്ക് ഫ്രം ഹോം ആവശ്യപ്പെട്ടിട്ടുണ്ട്. മഹാദേവപുര സോണിലാണ് ഏറ്റവും കൂടുതൽ മഴ സാധിച്ചത്. ടാനറി റോഡിലെ എൻസി കോളനിയിലും വീടുകളിലേക്ക് വെള്ളം കയറി.
ജയനഗറിൽ കനത്ത റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. മൗണ്ട് കാർമൽ സ്കൂൾ റോഡിലേക്കുള്ള ഈസ്റ്റ് എൻഡ് റോഡിൽ മരം വീണതിനാൽ ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു.
TAGS: BENGALURU | RAIN
SUMMARY: Home Minister assures authorities on the job as waterlogging stalls Bengaluru traffic
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ്…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്- കെമ്പാപുര പാതയുടെ രൂപരേഖയിൽ മാറ്റം വരുത്താൻ ബിഎംആർസി…
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. നൂറിലേറെപ്പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. ഇതുവരെ ധരാലിയിലെ പർവതഗ്രാമത്തിൽ നിന്ന് 150…
കുമരകം: മലയാളി ദമ്പതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന്‍ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര…