ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ കനത്ത മഴ. നഗരത്തിൽ വൈകീട്ട് 5.30 വരെ യഥാക്രമം 4.3 മില്ലിമീറ്റർ മഴയും, എച്ച്എഎൽ വിമാനത്താവള സ്റ്റേഷനിലും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) സ്റ്റേഷനിലും യഥാക്രമം 38.8 മില്ലിമീറ്റർ മഴയും 22.4 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
ഇന്നർ റിംഗ് റോഡ്, ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, സർജാപുര റോഡ്, ബെല്ലന്ദൂർ, ഡോംലൂർ, ജീവൻ ഭീമ നഗർ, കസ്തൂരിനഗർ, വസന്ത് നഗർ, കാടുഗോഡി, മഡിവാള, സിൽക്ക് ബോർഡ്, ബിടിഎം ലേഔട്ട്, ടിൻ ഫാക്ടറി, ഔട്ടർ റിംഗ് റോഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് അതിശക്തമായ മഴ ലഭിച്ചത്. ബിബിഎംപിയുടെ എട്ട് ഡിവിഷനുകളിലായി ആകെ 12 മരങ്ങളും 41 ശാഖകളും കടപുഴകി വീണതായി റിപ്പോർട്ട് ചെയ്തു. രാജാജിനഗറിൽ മരം വീണ് മൂന്ന് കാറുകൾക്കും രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മരങ്ങളും ശാഖകളും വീണത് പല പ്രദേശങ്ങളിലും ഗതാഗത തടസ്സത്തിനും കാരണമായി.
അടുത്ത 36 മണിക്കൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും പൊതുവെ മേഘാവൃതമായ ആകാശമായിരിക്കുമെന്ന് ഐഎംഡി അറിയിച്ചു. ചില പ്രദേശങ്ങളിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും മിതമായ മഴയും ഉണ്ടാകാൻ സാധ്യതയുണ്ട് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. പരമാവധി താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
TAGS: BENGALURU | RAIN
SUMMARY: Heavy rain lashes in bengaluru
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം വിതരണവും കവിതകളെക്കുറിച്ചുള്ള 'കാവ്യസന്ധ്യ' പരിപാടിയും സമാജം ഓഫീസില്‍ നടന്നു.…
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടി ഹള്ളി മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിര ദിനം ആഘോഷിച്ചു..…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…